Latest News

എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ സന്തോഷം പങ്ക് വച്ച് നടന്‍ ലുക്മാന്‍ അവറാന്‍;  സംവിധായകനായ ഖാലിദ് ഉസ്മാന്‍, ഷൈജു ഖാലിദ് എന്നിവരും സംഘത്തില്‍

Malayalilife
 എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ സന്തോഷം പങ്ക് വച്ച് നടന്‍ ലുക്മാന്‍ അവറാന്‍;  സംവിധായകനായ ഖാലിദ് ഉസ്മാന്‍, ഷൈജു ഖാലിദ് എന്നിവരും സംഘത്തില്‍

ളരെ കുറച്ച് ചിത്രങ്ങളിലൂടെ, മികച്ച ഒരുപിടി കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടനാണ് ലുക്മാന്‍ അവറാന്‍.കൊറോണ ധവാന്‍ ആയിരുന്നു താരം നായകനായെത്തിയ അവസാന ചിത്രം. ഇപ്പോള്‍ എവറസ്റ്റ് കീഴടക്കിയിരിക്കുകയാണ് ലുക്മാന്‍.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിലൂടെ സ്വപ്ന നേട്ടത്തെക്കുറിച്ച് ലുക്മാന്‍ ആരാധകരെ അറിയിച്ചത്. എവറസ്റ്റിന്റെ ബേസ് ക്യാമ്പിലാണ് താരം എത്തിയത്. മിഷന്‍ അക്കംബ്ലിഷ് , എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി-എന്ന അടിക്കുറിപ്പിലാണ് എവറസ്റ്റില്‍ നിന്നുളള ചിതങ്ങള്‍ താരം പങ്കുവെച്ചത്. 

സംവിധായകനായ ഖാലിദ് ഉസ്മാന്‍, ഷൈജു ഖാലിദ് , പരാരി മുഹ്സിന്‍ , ഫോട്ടോഗ്രഫര്‍ ഷിനിഹാസ് , സനു സലിം എന്നിവരും ലുക്മാനൊപ്പമുണ്ടായിരുന്നു. നിരവധി പേരാണ് ലുക്മാന് ആശംസകളുമായി എത്തിയിരിക്കുന്നത്. 
        
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെയാണ് ലുക്മാന്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്. ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാരംഗത്തേക്കെത്തിയ താരം പിന്നീട് ഉണ്ട, സൗദി വെള്ളക്ക, തല്ലുമാല തുടങ്ങിയ ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലൂടെ സിനിമയില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചു.

 

luqman awaran at everest

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES