Latest News

ശുദ്ധമായ വെളിച്ചെണ്ണയില്‍ ക്യാരറ്റ് അരച്ച് കുറുക്കി പുരട്ടും; നാല്‍പ്പാമരാദിയും മഞ്ഞളും തേച്ച് കുളി; തന്റെ സൗന്ദര്യ രഹസ്യം പങ്കുവച്ച് ലേഖ ശ്രീകുമാര്‍

Malayalilife
ശുദ്ധമായ വെളിച്ചെണ്ണയില്‍ ക്യാരറ്റ് അരച്ച് കുറുക്കി പുരട്ടും; നാല്‍പ്പാമരാദിയും മഞ്ഞളും തേച്ച് കുളി; തന്റെ സൗന്ദര്യ രഹസ്യം പങ്കുവച്ച് ലേഖ ശ്രീകുമാര്‍

നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാര്‍. മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റു് ഗാനങ്ങള്‍ താരം ആലപിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച ഗാനങ്ങളില്‍ മിക്കതും എംജി ശ്രീകുമാറിന്റേതാണ്. മിനിസ്‌ക്രീനില്‍ അവതാരകനായും താരമെത്താറുണ്ട്.എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും തങ്ങള്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട.

വിദേശയാത്രകളിലും പ്രേഗ്രാമുകള്‍ക്ക് പോകുമ്പോഴുമൊക്കെ ശ്രീകുമാര്‍ തന്റെ ഭാര്യയെ ഒപ്പം കൂട്ടാറുണ്ട്. പതിനാലു വര്‍ഷത്തെ ലിവിങ് ടുഗെദറിനു ശേഷമാണ് 2000 ജനുവരി 14നു കൊല്ലൂര്‍ മൂകാമ്പിക ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതരാകുന്നത്. ലേഖയുടെ രണ്ടാം വിവാഹമായിരുന്നു അത്.  60 വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും ചെറുപ്പമായിരിക്കുന്ന എംജി ശ്രീകുമാറും ഭാര്യയും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൊക്കെ ലേഖയുടെ സൗന്ദര്യത്തെക്കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്. കൃത്യമായ ഭക്ഷണക്രമം പാലിക്കുന്ന ആളാണ് ലേഖ. പലപ്പോഴും തന്റെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം ലേഖ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ അതിനെക്കുറിച്ച് പങ്കുവച്ച് എത്തിയിരിക്കയാണ് ലേഖ ശ്രീകുമാര്‍.

പ്രേക്ഷകര്‍ ബ്യൂട്ടി ടിപ്‌സ് ആവശ്യപ്പെട്ടതുകൊണ്ടാണ് പങ്കുവെയ്ക്കുന്നതെന്നും ലേഖ വീഡിയോയില്‍ വ്യക്തമാക്കുന്നു. ചെറുപ്പം മുതലേയുള്ള എണ്ണ പുരട്ടിക്കുളിയാണ് ഇന്നും ശീലമെന്ന് ലേഖ പറഞ്ഞുതുടങ്ങി. വീട്ടിലെ തേങ്ങ ആട്ടിയെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. കാരറ്റ് അരച്ച് കുറുക്കി വെളിച്ചെണ്ണയുമായി ചേര്‍ത്ത് ശരീരത്തില്‍ തേയ്ക്കാറുണ്ട്. ഇടയ്ക്ക് നല്‍പാമാരാദിയുടെ മരക്കട്ടകള്‍, പച്ചമഞ്ഞള്‍, ആര്യവേപ്പ് എന്നിവയിട്ട് തലേദിവസം തിളപ്പിച്ച വെള്ളം കുളിക്കാനായി ഉപയോഗിക്കും.  പെഡിക്യൂര്‍, മാനിക്യൂര്‍ എന്നിവ ചെയ്യാനല്ലാതെ ബ്യൂട്ടി പാര്‍ലറില്‍ പോകാറില്ലെന്നും ലേഖ പറയുന്നു. മുടിയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. എന്നും ഷാംപുവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകും. കുളി കഴിഞ്ഞാല്‍ മുടിയുടെ അറ്റത്ത് സീറം തേയ്ക്കും,മുടിയുടെ അറ്റം പൊട്ടുന്നത് ഒഴിവാക്കാനാണിത്. സണ്‍സ്‌ക്രീനും ഉപയോഗിക്കാറുണ്ട് ലേഖ പറയുന്നു.

മൂന്നുനേരം ഭക്ഷണം കഴിക്കുമെങ്കിലും എടുക്കുന്ന ആഹാരത്തിന്റെ അളവ് വളരെ കുറവാണെന്ന് ലേഖ മുന്‍പ്  പറഞ്ഞിരുന്നു. ഒരിക്കല്‍ പോലും ഭക്ഷണം കഴിക്കാതിരിക്കില്ല. ഭക്ഷണകാര്യത്തില്‍ കൃത്യനിഷ്ഠ പാലിക്കുന്ന കൂട്ടത്തിലാണ് താനെന്നും ദിവസവും കൃത്യ സമയത്ത് ആഹാരം കഴിക്കും. മുന്തിരിയിട്ട തൈര് സാദമാണ് ലേഖയ്ക്ക്  പ്രിയം. ഇഷ്ടവിഭവങ്ങള്‍ക്കുപോലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ലേഖ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല താന്‍ ഒന്നിനെക്കുറിച്ചും ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കാറില്ലെന്നും മനസ്സ് ഫ്രീയാക്കി ഇടാറാണ് ചെയ്യുന്നതെന്നും ലേഖ പറയുന്നു. പാട്ടുകേള്‍ക്കുകയും ദൈവ സ്തുതികള്‍ സ്വയം ഭജിക്കാറുണ്ടെന്നും ലേഖ പറയുന്നു. വസ്ത്രധാരണത്തില്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്ന കൂട്ടത്തിലാണ് താനെന്നും ലേഖ പറയുന്നു.
 

lekha sreekumar shares her beauty secret

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES