Latest News

രണ്ടാമത്തെ ചിത്രവും സ്‌പെഷ്യലാക്കിയതിന് നന്ദി അണ്ണാ; വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് ലോകേഷ് കുറിച്ചത്; ബ്രഹ്മാണ്ഡ ചിത്രത്തിന് പാക്കപ്പ് 

Malayalilife
രണ്ടാമത്തെ ചിത്രവും സ്‌പെഷ്യലാക്കിയതിന് നന്ദി അണ്ണാ; വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് ലോകേഷ് കുറിച്ചത്; ബ്രഹ്മാണ്ഡ ചിത്രത്തിന് പാക്കപ്പ് 

ലോകേഷ് കനകരാജ് സംവിധാനത്തില്‍ ദളപതി വിജയ് നായകനായെത്തുന്ന ലിയോയുടെ ചിത്രീകരണം പൂര്‍ത്തിയായി. ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബര്‍ 19ന് തിയേറ്ററുകളിലേക്കെത്തും.

ലോകേഷ് കനകരാജാണ് വിവിരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
വിജയ്യുടെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി. രണ്ടാമത്തെ ചിത്രവും സ്പെഷ്യലാക്കിയതിന് നന്ദി അണ്ണാ, എന്നാണ് വിജയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലോകേഷ് ട്വിറ്ററില്‍ കുറിച്ചത്.

ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര  ചിത്രങ്ങള്‍ ഒരുക്കി കേരളത്തില്‍ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത കമല്‍ഹാസന്‍ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റര്‍ വിജയം നേടിയിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന 'ലിയോ' എന്ന ചിത്രത്തിന്മേല്‍ വമ്പന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്കിടയിലുള്ളത്.

ദളപതി വിജയിന് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ദളപതിയുടെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിനും ഞാന്‍ റെഡി താ സോങിനും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത് . റെക്കോര്‍ഡ് തുകക്ക് കേരളത്തില്‍ വിതരണവാകാശം ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് സ്വന്തമാക്കിയ  ബ്രഹ്മാണ്ഡ ചിത്രം ലിയോയുടെ വരവിനായി കാത്തിരിക്കാം .പി ആര്‍ ഓ പ്രതീഷ് ശേഖര്‍

le0 has been completed

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES