Latest News

സംവിധായകന്‍ ലാല്‍ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു; സംസ്‌കാരം തിങ്കളാഴ്ച്ച ഒറ്റപ്പാലത്ത്

Malayalilife
 സംവിധായകന്‍ ലാല്‍ ജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു; സംസ്‌കാരം തിങ്കളാഴ്ച്ച ഒറ്റപ്പാലത്ത്

ലയാള ചലച്ചിത്ര സംവിധായകന്‍ ലാല്‍ജോസിന്റെ അമ്മ ലില്ലി ജോസ് (83)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ലാല്‍ ജോസ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഒറ്റപ്പാലം എല്‍എസ്എന്‍ ജിഎച്ച്എസ്എസിലെ ഹിന്ദി അധ്യാപിക ആയിരുന്നു ലില്ലി ജോസ്. സംസ്‌കാര ചടങ്ങുകള്‍ 15ന് വൈകുന്നേരം മൂന്ന് മണിക്ക് ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയില്‍ വെച്ച് നടക്കും. ലില്ലി-ജോസ് ദമ്പതികളുടെ മൂത്ത മകനാണ് ലാല്‍ ജോസ്.

Read more topics: # ലാല്‍ ജോസ്
lal joses mother lilli jose

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES