ബാലതാരമായി എത്തിയ ശക്തമായ കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് ഖുശ്ബു. നൂറിലധികംതമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരം മലയാളത്തിലും കന്നഡത്തിലുമൊക്കെ ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ദിലീപ് ജയറാം എന്നിവരോടൊപ്പമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച താരം നടനും സംവിധായകനും നിര്‍മ്മാതാവും ഒക്കെയായ സുന്ദര്‍ സിയെ ആണ് വിവാഹം ചെയ്തത്. അവന്തിക, ആനന്തിത എന്നീ രണ്ടു പെണ്‍മക്കളാണ് താരത്തിനുളളത്.
മക്കളുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമ്‌ബോള്‍ മോശം കമന്റ് ചെയ്തവര്‍ക്ക് എതിരെ ഖുശ്ബു നേരത്തെ രംഗത്ത് എത്തിയിരുന്നു. ശരീരാ കൃതിയുടെ പേരില്‍ താരത്തിന്റെ മക്കള്‍ പലപ്പോഴും പരിഹാസത്തിന് ഇരയായിരുന്നു. ഇപ്പോള്‍ തന്റെ മകളുടെ മേക്കോവര്‍ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ആനന്ദികയാണ് ഇപ്പോള്‍ തടി കുറച്ചത്. മെയ് 2018ലെയും ഫെബ്രുവരി 2020ലെയും ഫോട്ടോയാണ് ചേര്‍ത്ത് വെച്ച് ഷെയര്‍ ചെയ്തിരിക്കുന്നത്. മകളില്‍ അഭിമാനം കൊള്ളുന്നുവെന്ന് ഖുശ്ബു പറയുന്നു. നിന്റെ നിയന്ത്രണവും സമര്‍പ്പണവും ആയിരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഖുശ്ബു മകളോട് പറയുന്നു. സ്വന്തമായി യൂട്യൂബ് ചാനലും താരപുത്രിക്ക് ഉണ്ട്. ആരെയും ഞെട്ടിക്കുന്ന മേക്കോവറാണ് ഖുശ്ബുവിന്റെ രണ്ടു മക്കള്‍ക്കും ഉളളത്. ആനന്ദിതയുടെ മേക്കാവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സിനിമാ-രാഷ്ട്രീയത്തിരക്കുകള്‍ക്കിടയിലും സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരമാണ് ഖുശ്ബു. സിനിമകളുടെ പ്രൊമോഷനുകള്‍ മാത്രമല്ല സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങളിലും നടി തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. മുന്‍പും ഖുശ്ബുവിന്റെ മക്കളുടെ ചിത്രങ്ങള്‍ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഖുശ്ബുവിന്റെ സൗന്ദര്യം രണ്ടു മക്കള്‍ക്കും കിട്ടിയിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.