Latest News

കാലിനടിയിൽ നിറയെ മണ്ണാണ്; ഇസക്കുട്ടൻ മണ്ണിൽ ചവിട്ടി വളരട്ടെ എന്ന് കുഞ്ചാക്കോ ബോബൻ

Malayalilife
 കാലിനടിയിൽ നിറയെ മണ്ണാണ്; ഇസക്കുട്ടൻ മണ്ണിൽ ചവിട്ടി വളരട്ടെ എന്ന്   കുഞ്ചാക്കോ ബോബൻ

ലയാളസിനിമയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രന്‍ ആരാണെന്ന് ചോദിച്ചാല്‍ ഇസഹാക്ക് കുഞ്ചാക്കോ ബോബനെന്നാകും പലരുടെയും ഉത്തരം. ദുല്‍ഖറും പ്രണവുമെല്ലാം അഭിനയം കൊണ്ട് മനസില്‍ കയറിപ്പറ്റിയപ്പോള്‍ ഇസുകുട്ടന്റെ ജനനം മുതല്‍ തന്നെ ആഘോഷമാക്കിയവരാണ് മലയാളികളില്‍ ഭൂരിപക്ഷവും. ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം പതിനാലു വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ്.  

മകനൊപ്പം കൂടുതൽ സമയം ലോക്ക്ഡൗൺ കാലത്ത് ചെലവഴിക്കാൻ ആയതിന്റെ സന്തോഷം പലപ്പോഴായി ആരാധകരുമായി പങ്കുവച്ച താരം മകന്റെ വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ കുറിക്കാറുണ്ട്.എന്നാൽ ഇപ്പോൾ ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്  ഇസുവിന്റെ കുഞ്ഞിക്കാലുകളുടെ ചിത്രമാണ്. കാലിനടിയിൽ നിറയെ മണ്ണാണ്. മകൻ മണ്ണിൽ ചവിട്ടി വളരട്ടെ എന്നാണ് ചാക്കോച്ചൻ ചിത്രത്തിന് ഒപ്പം കുറിച്ചിരിക്കുന്നത്.

 കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ജനനം 2018 ഏപ്രിലിൽ ആയിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞിനെ എന്ന പോലെ  തങ്ങളുടെ ജീവിതത്തിലേക്ക് വന്ന ആ വസന്തത്തിനും ഇസഹാക്ക് എന്ന് പേരുനൽകുകയായിരുന്നു ചാക്കോച്ചനും പ്രിയയും. 

kunchako boban post about son tread the earthy path and stay grounded to grow higher

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക