പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തില്‍ കൊറിയന്‍ താരം ഡോണ്‍ ലീ പ്രതിനായകനായി എത്തുന്നു. പാന്‍ ഏഷ്യന്‍ സിനിമയാണ് സ്പിരിറ്റ് ഒരുങ്ങുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ 2നു ശേഷം സ്പിരിറ്റിന്റെ ചിത്രീകരണം ആരംഭിക്കും. ആഗസ്റ്റില്‍ സലാര്‍ 2ന്റെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിക്കും.
രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ അനിമല്‍ എന്ന ബോളിവുഡ് ചിത്രത്തിനുശേഷം സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. കാെറിയയിലും ഹോളിവുഡിലും ഇന്ത്യയിലും നിരവധി ആരാധകരുള്ള താരമാണ് മാ ഡോങ് - സിയോക് എന്ന ഡോണ്‍ ലീ.
ട്രെയിന്‍ ടു ബുസാല്‍, ഔട്ട് ലോസ്, ദ ഗ്യാങ്സ്റ്റര്‍ ദ കോപ് ദ ഡെവിള്‍, അണ്‍ സ്റ്റോപ്പബിള്‍, ഡിറയില്‍സ് തുടങ്ങിയ സിനിമകള്‍ ലോകമെമ്പാടും വലിയ ഹിറ്റുകളാണ്. ആരാധകര്‍ക്കിടയില്‍ കൊറിയന്‍ ലാലേട്ടന്‍ എന്നാണ് അറിയപ്പെടുന്നത്. അതേസമയം പ്രഭാസ് നായകനായി നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന കല്‍ക്കി 2898 എഡി ചരിത്ര വിജയം നേടുകയാണ്. 11 ദിവസംകൊണ്ട് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 507 കോടി നേടി. ആഗോളതലത്തില്‍ ആയിരം കോടി നേട്ടത്തിലേക്ക് അടുക്കുകയാണ്
ഇന്ത്യയില്‍നിന്ന് ലഭിച്ച 507 കോടിയില്‍ 242.85 കോടി തെലുങ്കില്‍ നിന്നു മാത്രം ലഭിച്ച കളക്ഷനാണ്. തമിഴില്‍നിന്ന് 30.1 കോടിയും കന്നടയില്‍ നിന്ന് 3.95 കോടിയും ബോളിവുഡില്‍ നിന്ന് 211.9 കോടിയും മലയാളത്തില്‍നിന്ന് 18.2 കോടിയുമാണ് കല്‍ക്കി വാരിയത്.