അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു'..അതോടെ കരിയര്‍ തകര്‍ന്നു; എല്ലാം ഉപേക്ഷിക്കേണ്ടി വന്നു; നടി കണ്ണൂര്‍ ശ്രീലതയ്ക്ക് സംഭവിച്ചത്.
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കണ്ണൂര്‍ ശ്രീലത. നാടകത്തില്‍ നിന്നുമാണ് ശ്രീലത സിനിമയിലെത്തുന്നത്. കണ്ണൂരില്‍ മുഴപ്പിലങ്ങാട് സ്വദേശിയായ പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ രാജന്റെ മൂത്ത മകള്‍. വീട്ടിലെ ദാരിദ്യം മൂലം പതിമൂന്നാം വയസ്സില്‍ തന്നെ ശ്രീലത നാടക രംഗത്ത് എത്തുകയായിരുന്നു. പ്രശസ്ത നടിയായി ഉയര്‍ന്നു വരവേ വിവാഹം പോലും കഴിക്കാതിരുന്ന പ്രായത്തില്‍ തേടിയെത്തിയ ഒരു ദുരന്തമാണ് കണ്ണൂര്‍ ശ്രീലതയുടെ ഭാവി ജീവിതം തന്നെ മാറ്റി മറിച്ച അവസ്ഥയിലേക്ക് എത്തിയത്.
പട്ടിണിയും കഷ്ടപ്പാടും നിറഞ്ഞ ജീവിതമായിരുന്നു നടിയുടെ കുട്ടിക്കാലം. അങ്ങനെയാണ് കണ്ണൂര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ അലവില്‍ ദേശീയ കലാസമിതിയിലെ അംഗമാകുന്നത്. അങ്ങനെ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. 'നന്ദി വീണ്ടും വരിക' എന്ന നാടകത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ശ്രീലതയെ തേടിയെത്തി. അതിനിടെയാണ് ബാലചന്ദ്രമേനോന്റെ 'പ്രശ്‌നം ഗുരുതരം' എന്ന സിനിമയുടെ ഷൂട്ടിംഗ് കണ്ണൂരില്‍ എത്തിയത്. അപ്പോള്‍, പത്രത്തില്‍ ഫോട്ടോ കണ്ട് ബാലചന്ദ്രമേനോനാണ് സിനിമയില്‍ ശ്രീലതയ്ക്ക് ആദ്യം അവസരം നല്‍കുന്നത്.
ആ ചിത്രത്തില്‍ ഒരു രംഗത്തില്‍ മാത്രമേ അഭിനയിച്ചുള്ളുവെങ്കിലും തുടര്‍ന്നു കാണാമറയത്ത്, അപ്പുണ്ണി, ആരോരുമറിയാതെ തുടങ്ങി നിരവധി സിനിമകളില്‍ അവസരങ്ങള്‍ ലഭിച്ചു. പല വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ അവസരങ്ങള്‍ അവരെ തേടിയെത്തി. അങ്ങനെ, സിനിമയില്‍ കരിയര്‍ തുടങ്ങവേയാണ് എല്ലാം തകര്‍ത്തെറിഞ്ഞ് ശ്രീലത അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത എത്തിയത്.
എറണാകുളത്ത് തമ്മില്‍ തമ്മില്‍ എന്ന സിനിമ ചെയ്യുമ്പോഴാണ് ആ വാര്‍ത്ത എത്തിയത്. ആ സമയത്ത് കണ്ണൂരില്‍ നിന്നും അഭിനയിക്കുന്ന മറ്റാരും തന്നെ ഈ മേഖലയില്‍ ഇല്ല. ആ വാര്‍ത്ത എറണാകുളത്ത് ആദ്യമെത്തിയത് സംവിധായകന്‍ മധുപാലിന്റെ ചെവിയില്‍ ആയിരുന്നു. അന്ന് അദ്ദേഹം പത്രത്തിലായിരുന്നു. സിനിമയിലേക്ക് എത്തിയിട്ടില്ല. ആ സമയത്താണ് കോള്‍ വരുന്നത്. നടിയും അമ്മയും മധുപാലും എല്ലാം ഒരുമിച്ചിരുന്ന് സിനിമയെ കുറിച്ച് സംസാരിക്കുന്ന വേളയിലാണ് ഈ വാര്‍ത്ത അറിയിച്ചു കൊണ്ട് ഫോണ്‍ കോള്‍ വന്നത്. പുറത്തേക്ക് പോയി ഫോണെടുത്ത മധുപാലിനോട് ഇതൊന്നു പൊലിപ്പിച്ചു കൊടുക്കണം എന്നായിരുന്നു പറഞ്ഞത്.
ഇതു കേട്ടതും അദ്ദേഹം പൊട്ടിത്തെറിച്ചു. അതെങ്ങനെ ശരിയാകും അവര്‍ എന്റെ മുന്നില്‍ ഇരിക്കുകയാണ്. ഞാന്‍ അവരോട് സംസാരിക്കുകയാണ്. ഫോണ്‍ സംസാരം കഴിഞ്ഞ് അകത്തേക്ക് വന്ന മധുപാലിന് ശ്രീലതയോട് എന്തു പറയണം എന്നു പോലും അറിയില്ലായിരുന്നു. ഒടുവില്‍, വിഷമം തോന്നരുത് ഇങ്ങനൊരു വാര്‍ത്ത കണ്ണൂരില്‍ വന്നിട്ടുണ്ട്. ഇവിടുത്തെ എഡിഷനില്‍ കൊടുക്കാന്‍ പറഞ്ഞുവെന്നും ആയിരുന്നു മധുപാല്‍ പറഞ്ഞത്.
ഇതോടെ എല്ലാവരും തകര്‍ന്നു. സുഖമില്ലാതിരുന്ന അച്ഛന് ആകെ വിഷമമായി. സിനിമയില്‍ ഉള്ളവരെല്ലാം ഇതെല്ലാം സാധാരണയാണ്. പേടിക്കേണ്ടാ എന്നു പറഞ്ഞ് ആശ്വസിപ്പിച്ചുവെങ്കിലും മാനസികമായി സങ്കടത്തിലായിരുന്നു വീട്ടുകാര്‍ മുഴുവന്‍. പിന്നെ ഷൂട്ടിംഗ് നിര്‍ത്തി വീട്ടിലേക്ക് വന്നു. അന്ന് ശ്രീലതയുടെ വിവാഹം ഉറപ്പിച്ചു വച്ചിരിക്കുകയായിരുന്നു. അച്ഛന്റെ സുഹൃത്തിന്റെ മകനും ഇന്ന് ഭര്‍ത്താവുമായ വിനോദുമായിട്ടായിരുന്നു കല്യാണം ഉറപ്പിച്ചത്. വിനോദിന് പോലും ശ്രീലതയുടെ സങ്കടം മനസിലാക്കി എങ്ങനെ വന്നു കാണും എന്ന ബുദ്ധിമുട്ടിലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞത് മറ്റൊന്നായിരുന്നു. പത്രത്തില്‍ പലതും വരും .. സത്യമാണോ എന്നറിയില്ല. പക്ഷെ നീ പോകണം എന്നായിരുന്നു അച്ഛന്റെ വാക്കുകള്‍.
അങ്ങനെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോള്‍ വിനോദ് കാണാന്‍ വന്നിരുന്നു. അതേ ദിവസം തന്നെ ക്രൂര ബലാത്സംഗത്തിന് ശരിക്കും ഇരയായ ഈ സംഭവം അനുഭവിച്ച വ്യക്തിയും ശ്രീലതയെ കാണാന്‍ വന്നു. ഞാനാണ് ആ വാര്‍ത്തയിലെ കഥാപാത്രം എന്ന് അവര്‍ തുറന്നു പറഞ്ഞപ്പോള്‍ അതുവരെ ഉണ്ടായിരുന്ന എല്ലാ വേദനകളും ശ്രീലത മറന്നു, സാരമില്ല പൊക്കോ എന്ന് പറഞ്ഞ് അവരെ വിട്ടയച്ചു. പക്ഷെ അച്ഛനും അനിയന്മാര്‍ക്കുമൊക്കെ പ്രശ്‌നമായി. അതോടെ അഭിനയം ഇനി വേണ്ടാ എന്നും വിലക്ക് വന്നു. അന്ന് കണ്ണൂരില്‍ ഇതൊരു വലിയ പ്രശ്നമായി മാറി. അതോടെ സിനിമാഭിനയം ഉപേക്ഷിക്കേണ്ടി വന്നു.
തുടര്‍ന്ന് വിനോദുമായി വിവാഹം കഴിഞ്ഞു. ഈ സമയത്താണ് ആകാശവാണിയില്‍ ജോലി ലഭിച്ചത്. കോഴിക്കോട് ആകാശവാണിയിലെ നാടകങ്ങള്‍ക്ക് ശബ്ദം കൊടുക്കുന്നുണ്ടായിരുന്നു. കണ്ണൂരില്‍ എത്തിയപ്പോള്‍ മൂന്ന് വര്‍ഷം പ്രേക്ഷകരുടെ കത്തുകള്‍ വായിക്കുന്ന പരിപാടിയും മറ്റും അവതരിപ്പിച്ചു. പിന്നീട് പത്തു വര്‍ഷത്തോളം കഴിഞ്ഞാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത കാര്‍ത്തിക എന്ന സീരിയലിലൂടെ അഭിനയ രംഗത്ത് തിരികെയെത്തി. തുടര്‍ന്ന് മൂന്നു വര്‍ഷക്കാലം സജീവ സാന്നിധ്യമായി മാറി. തുടര്‍ന്നു സ്വകാര്യ ചാനലുകളുടെയും മെഗാ സീരിയലുകളുടേയും വരവോടെ നിരവധി സീരിയലുകളില്‍ ശ്രീലത അഭിനയിച്ചു. ആ കാലഘട്ടത്തില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ സിനിമയിലും അഭിനയിച്ചു. 2011 ലുണ്ടായ ഒരു വാഹനാപകടത്തെ തുടര്‍ന്ന് അഭിനയ രംഗത്ത് നിന്നും വീണ്ടും മാറി നിന്നുവെങ്കിലും നൂറാ വിത്ത് ലവ് എന്ന ചിത്രത്തിലൂടെ വീണ്ടുമവര്‍ അഭിനയ രംഗത്ത് തിരികെയെത്തി