മണികര്‍ണിക സിനിമ റിലീസിനൊരുങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ കങ്കണാ റാവത്തിന് വധഭീഷണിയുമായി വീണ്ടും കര്‍ണിസേന. സിനിമാ പ്രദര്‍ശനം അവുവദിപ്പിക്കില്ലെന്ന് ആഹ്വാനം ചെയ്താ്ണ് കര്‍ണി സേന രംഗത്തെത്തിയത്. എന്നാല്‍ കര്‍ണി സേനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് പ്രതികരിച്ച് താരം രംഗത്തെത്തുകയും ചെയ്തു.
'നാല് ചരിത്രകാരന്‍മാര്‍ മണികര്‍ണ്ണിക കണ്ട് വിലയിരുത്തി സെന്‍സര്‍ ചെയ്ത് കഴിഞ്ഞതാണ്. കര്‍ണിസേനയ്ക്കും ഇക്കാര്യം അറിയാം. അവര്‍ എന്നെ തുടര്‍ച്ചയായി അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്. ഇനിയും അവര്‍ ഭീഷണി തുടരുകയാണെങ്കില്‍ ഞാന്‍ ആരാണെന്ന് അവര്‍ അറിയും, ഞാനും ഒരു രജ്പുത്കാരിയാണ്. അവരെ എല്ലവരെയും ഞാന്‍ നശിപ്പിക്കും.' -ഇതായിരുന്നു കങ്കണയുടെ പ്രസ്താവന.
'മണികര്‍ണ്ണിക: ദി ക്യൂന്‍ ഓഫ് ജാന്‍സി' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് പരസ്യമായി നടിയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര കര്‍ണിസേന പ്രസിഡന്റ് അജയ് സിംഗ് സെംഗാര്‍ രംഗത്തെത്തിയത്.
സിനിമയില്‍ റാണി ലക്ഷ്മിഭായിയും ബ്രിട്ടീഷ് ഓഫീസറുമായുമുള്ള ബന്ധം മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് കര്‍ണിസേനയുടെ പ്രതിഷേധം. എന്നാല്‍ കര്‍ണിസേനയുടെ പ്രതിഷേധത്തെ മുഖവിലക്കെടുക്കില്ലെന്ന് കങ്കണ പറഞ്ഞു. ഇതിന് പിന്നാലെയാണ് വധഭീഷണിയുമായി അജയ് സെംഗാര്‍ രംഗത്തെത്തിയത്.
അവര്‍ ഇനിയും സംഘടനയിലുള്ളവരെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെങ്കില്‍ അവര്‍ മഹാരാഷ്ട്രയിലൂടെ സ്വതന്ത്രമായി നടക്കില്ല, സിനിമാ സെറ്റില്‍വെച്ച് തന്നെ ജീവനോടെ കത്തിക്കും' അജയ് സെംഗാര്‍.നേരത്തെ കര്‍ണിസേനയുടെ ഭീഷണിയെ കാര്യമാക്കുന്നില്ലെന്ന് കങ്കണ പറഞ്ഞിരുന്നു. തിയേറ്ററില്‍ റിലീസ് ചെയ്യുന്നതിന് മുമ്ബ് കര്‍ണിസേനയ്ക്ക് മാത്രമായി ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് കങ്കണ പറഞ്ഞിരുന്നു.