Latest News

അമേരിക്കയുടെ തെരുവുകളില്‍ ഉലകനായകന്‍'; ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ പ്രഭാസിനൊപ്പം കമലഹാസനും? സോഷ്യല്‍ മീഡിയയില്‍ വൈറലായി ഉലകനായകന്റെ ചിത്രങ്ങള്‍

Malayalilife
 അമേരിക്കയുടെ തെരുവുകളില്‍ ഉലകനായകന്‍'; ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ പ്രഭാസിനൊപ്പം കമലഹാസനും? സോഷ്യല്‍ മീഡിയയില്‍ വൈറലായി ഉലകനായകന്റെ ചിത്രങ്ങള്‍

രാധകര്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനാകുന്ന 'പ്രോജക്ട് കെ'. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമലഹാസന്‍, ദിഷാ പഠാനി എന്നിവരുള്‍പ്പെടുന്ന വമ്പന്‍ താരനിരയാണുള്ളത്.600 കോടി രൂപയാണ് ബജറ്റ്. നാഗ് അശ്വിന്‍ തന്നെയാണ് തിരക്കഥയും.സന്തോഷ് നാരായണനാണ് 'പ്രൊജക്റ്റ് കെ'യുടെ പാട്ടുകള്‍ ഒരുക്കുക.

ജൂലായ് 20-ന് ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ റിലീസ് ചെയ്യും. പ്രശസ്തമായ സാന്‍ ഡിയാഗോ കോമിക്-കോണ്‍ 2023-ല്‍ വെച്ചാകും റിലീസ്. സാന്‍ ഡിയാഗോ കോമിക്-കോണില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ചരിത്ര നേട്ടവും 'പ്രോജ്കട് കെ' ഇതോടെ സ്വന്തമാക്കും.

ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമലഹാസന്‍, ദീപിക പദുകോണ്‍, ദിഷാ പഠാനി എന്നിവരുള്‍പ്പെടുന്ന വമ്പന്‍ താരനിരയാണുള്ളത്. ജൂലായ് 20-ന് ചിത്രത്തിന്റെ ഫസ്റ്റ് ?ഗ്ലിംസ് വീഡിയോ റിലീസ് ചെയ്യും. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയില്‍ താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയിലെ തെരുവുകളിലൂടെ നടക്കുന്ന കമലഹാസന്റെ ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

 'അമേരിക്കയുടെ തെരുവുകളില്‍ ഉലകനായകന്‍' എന്ന ക്യാപ്ഷനോടെയാണ് ഇവര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പ്രഭാസും റാണ ദഗ്ഗുബാട്ടിയും അമേരിക്കയില്‍ പരസ്പരം സംസാരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന അമ്പതാമത്തെ ചിത്രമായ പ്രോജക്ട് കെ 2024 ജനുവരി 12-ന് തിയേറ്ററുകളിലെത്തും

 

kamal haasan joins project k

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES