Latest News

ഇടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന കാജോളിന്റെ സിനിമാ പ്രവേശം; ഷൂട്ടിംഗ് ആരംഭിച്ചു

Malayalilife
 ഇടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന കാജോളിന്റെ സിനിമാ പ്രവേശം; ഷൂട്ടിംഗ് ആരംഭിച്ചു

ടവേളക്ക് ശേഷം താഹ സംവിധാനം ചെയ്യുന്ന കാജോളിന്റെ സിനിമാ പ്രവേശം ഷൂട്ടിംഗ് ആരംഭിച്ചു. ഐശ്വര്യാ പ്രൊഡക്ഷന്‍ സിന്റെയും സീലിയ ഫിലിം സെ ര്‍ക്യൂട്ടിന്റെയും ബാനറില്‍ ബൈജു ഗോപാല്‍, അലക്‌സാണ്ടര്‍ ബിബിന്‍  എന്നിവര്‍ നിര്‍മ്മികുന്ന ചിത്രമാണിത്.

മൂക്കില്ലാ രാജ്യത്ത്, വാരഫലം, ഈ പറക്കും തളിക   എന്നീ സൂപ്പര്‍ ഹിറ്റ് കോമഡി ചിത്രങ്ങളുടെ സംവിധായകനായ താഹ നിരവധി  ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഒരു ഇടവേളയ്ക്കുശേഷം  താഹ സംവിധാനം ചെയ്യുന്ന  ചിത്രമാണ് കാജോളിന്റെ സിനിമാ പ്രവേശം. സജി ദാമോദര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

 സിനിമ സ്വപ്നം ചിറകിലേറ്റി, സെല്ലു ലോയിഡിന്റെ മായിക പ്രപഞ്ചത്തിലേക്ക് കടന്നുവരുവാന്‍  ശ്രമിക്കുന്ന കാജോള്‍ എന്ന  പെണ്‍കുട്ടി. അവളുടെ ആദ്യത്തെ സിനിമ ലൊക്കേഷനിലെ ചിത്രീകരണ വേളയില്‍ ഉണ്ടായ  രസകരമായ അനുഭവങ്ങളാണ്  ഈ ചിത്രത്തിന്റെ പ്രമേയം. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.കായംകുളം,മുതുകുളം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ആണ് ചിത്രീകരണം നടക്കുന്നത്.

കാജോള്‍ എന്ന നായിക കഥാപാത്രത്തെ   അവതരിപ്പിക്കുന്നത് പുതുമുഖം   ഐശ്വര്യ ബൈജു ആണ് .ശ്രീജിത്ത്, ഗോകുലന്‍, രമേശ് പിഷാരടി,നുഫൈസ് റഹ്മാന്‍, നസീര്‍ സംക്രാന്തി, കീര്‍ത്തി,ഡയാന ഹമീദ്, സുമി,ജെയിന്‍ കെ പോള്‍, വിഷ്ണു എന്നിവരോടൊപ്പം 19 ലധികം പുതുമുഖ   താരങ്ങളും അണിനിരക്കുന്നു .
 ഡി യോ പി പ്രതാപന്‍. എഡിറ്റിംഗ് പിസി മോഹനന്‍. ആര്‍ട്ട് അനില്‍ കൊല്ലം. കോസ്റ്റ്യൂം ആര്യരാജ്, മേക്കപ്പ് അനില്‍ നേമം.സന്തോഷ് വര്‍മ്മ എഴുതിയ ഗാനങ്ങള്‍ക്ക്  സുമേഷ് ആനന്ദ് ഈണം പകര്‍ ന്നിരിക്കുന്നു. ചീഫ് അസോസിയേറ്റ്  ഡയറക്ടര്‍ ദീപക് കളരിക്കല്‍.പ്രൊജക്റ്റ് ഡിസൈനര്‍ ഷാന്‍. കൊറിയോഗ്രാഫര്‍ ബാബു ഫൂട്ട് ലൂസേഴ്‌സ്.
 പി ആര്‍ ഒ എം കെ ഷെജിന്‍

kajolinte cinima pravesham

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES