Latest News

പൃഥിരാജ് ചിത്രം കാപ്പയില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറിയത് അജിത് ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍;  ഷാജി കൈലാസ് ചിത്രത്തില്‍ മഞ്ജുവിന് പകരം എത്തുക അപര്‍ണ ബാലമുരളി

Malayalilife
പൃഥിരാജ് ചിത്രം കാപ്പയില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്മാറിയത് അജിത് ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍;  ഷാജി കൈലാസ് ചിത്രത്തില്‍ മഞ്ജുവിന് പകരം എത്തുക അപര്‍ണ ബാലമുരളി

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമാണ് കാപ്പ. ചിത്രത്തില്‍ നിന്നും നടി മഞ്ജു വാര്യര്‍ പിന്മാറിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നിരുന്നു.ഡേറ്റ് പ്രശ്‌നം മൂലമാണ് നടി പിന്മാറിയതെന്നായിരുന്നു വാര്‍ത്ത. മഞ്ജു പിന്മാറിയ സാഹ്യചര്യത്തില്‍ സിനിമയില്‍ അപര്‍ണ ബാലമുരളിയാകും നായികയായി എത്തുകയെന്നാണ് സൂചന.

അജിത് ചിത്രം എകെ 61ല്‍ അഭിനയിക്കുന്നതിനാലാണ് മഞ്ജു കാപ്പയില്‍ നിന്ന് പിന്‍മാറിയതെന്നാണ് വിവരം. സിനിമയുടെ ചിത്രീകരണത്തിനായി മഞ്ജു ഇപ്പോള്‍ ചെന്നൈയിലാണ്.കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ജൂലായ് 15നാണ് ചിത്രീകരണം ആരംഭിച്ചത്. കൊട്ട മധു എന്ന കഥാപാത്രത്തെമായാണ് പൃഥിരാജ് എത്തുന്നത്. 

ആസിഫ് അലി, അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ് ,നന്ദു എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് , ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഒഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിലാണ് 'കാപ്പ' ഒരുങ്ങുന്നത്.

ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് കാപ്പ. ഇന്ദുഗോപന്‍ തന്നെയാണ് കാപ്പയുടെ തിരക്കഥ ഒരുക്കുന്നതും.

kaapa movie manju warrier withdraws

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES