Latest News

സ്നേഹം ഒരു വാക്കല്ല, ഒരു ജീവിതമാണ്;വിവാഹമോചന വാര്‍ത്തകള്‍ക്കിടെ  ജയം രവി പങ്ക് വച്ച പോസ്റ്റ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
 സ്നേഹം ഒരു വാക്കല്ല, ഒരു ജീവിതമാണ്;വിവാഹമോചന വാര്‍ത്തകള്‍ക്കിടെ  ജയം രവി പങ്ക് വച്ച പോസ്റ്റ് ശ്രദ്ധ നേടുമ്പോള്‍

മിഴ് സിനിമയിലെ സൂപ്പര്‍താരം നടന്‍ ജയം രവിയും ഭാര്യ ആരതി രവിയും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട ദമ്പതിമാരാണ്. ഇരുവരുടെയും കുടുംബവിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലായി മാറാറുമുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ജയം രവിയും ഭാര്യയും തമ്മില്‍ പ്രശ്നങ്ങളിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. മുന്‍പ് പലപ്പോഴും സമാനമായ രീതിയില്‍ വാര്‍ത്തകള്‍ വന്നതോടെ ഇത് സത്യമാണെന്നും ചിലര്‍ സ്ഥാപിച്ചു. 

ഇപ്പോഴിതാ വിവാഹമോചനത്തെ പറ്റി പരക്കെ അഭ്യൂഹങ്ങള്‍ പ്രവചരിക്കുന്നതിനിടയില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു പോസ്റ്റുമായി എത്തിയരിക്കുകയാണ് ആരതി.

ജയം രവി നായകനായി അഭിനയിച്ച ജയം എന്ന ചിത്രം പുറത്തിറങ്ങി 21 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഈ സന്തോഷം പങ്കുവെച്ച് കൊണ്ടാണ് ആരതി രവി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടത്.

'സ്നേഹം ഒരു വാക്കല്ല, ഒരു ജീവിതമാണ്' എന്ന ക്യാപ്ഷന്‍ കൂടി താരപത്നി ഇതിന് നല്‍കിയിരിക്കുകയാണ്. വളരെ ലളിതമായി കേട്ടതൊന്നും സത്യമല്ലെന്നും ഭര്‍ത്താവുമായി കുഴപ്പമില്ലെന്നും ആരതി വ്യക്തമാക്കിയിരിക്കുകയാണ്. ഭര്‍ത്താവിന്റെ ആദ്യ സിനിമയുടെ സന്തോഷം ഇങ്ങനൊരു പോസ്റ്റിലൂടെ പരാമര്‍ശിച്ച സ്ഥിതിയ്ക്ക് ഇരുവരും തമ്മില്‍ യാതൊരു കുഴപ്പങ്ങളുമില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാവുമെന്നാണ് ആരാധകര്‍ പറയുന്നത്.

2003 ല്‍ പുറത്തിറങ്ങിയ ജയം എന്ന സിനിമയിലൂടെയാണ് നടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമ തന്നെ സംവിധായകന്‍ മോഹന്‍ രാജയുടെ സഹോദരനാണ് മോഹന്‍ രവി എന്ന ജയം രവി. ആദ്യം അഭിനയിച്ച സിനിമയുടെ പേര് കൂടി ചേര്‍ത്താണ് ജയം രവി എന്ന പേരിലേക്ക് താരം മാറിയത്. പില്‍ക്കാലത്ത് ആ പേര് സ്ഥിരമാവുകയായിരുന്നു.

പിന്നീട് എം. കുമാരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, തൂങ്കു നടുവും, ദീപാവലി, സന്തോഷ് സുബ്രഹ്മണ്യം, പേരന്മൈ, തില്ലലങ്ങാടി, എങ്കെയും കാതല്‍, തനി ഒരുവന്‍, വനമകന്‍, കോമാളി, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ജയം രവി അഭിനയിച്ചു. ഇതുവരെ 30 ലധികം സിനിമകളില്‍ താരം അഭിനയിച്ച് കഴിഞ്ഞു. ഏറ്റവുമൊടുവില്‍ മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രത്തിന് ഏറെ പ്രശംസയാണ് ലഭിച്ചത്.

Read more topics: # ജയം രവി
jayam ravis wife clarification

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES