Latest News

ധ്യാനും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നന അയ്യര്‍ ഇന്‍ അറേബ്യ;  ചിത്രത്തിന്റെ പേര് മാറ്റല്‍ രസകരമായ വീഡിയോയിലൂടെ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

Malayalilife
 ധ്യാനും ഷൈന്‍ ടോം ചാക്കോയും ഒന്നിക്കുന്നന അയ്യര്‍ ഇന്‍ അറേബ്യ;  ചിത്രത്തിന്റെ പേര് മാറ്റല്‍ രസകരമായ വീഡിയോയിലൂടെ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

മുകേഷ്,ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതിസംവിധാനം ചെയ്യുന്ന ചിത്രത്തിന്  ' എന്ന പുതിയ പേരിട്ടു.

ചിത്രത്തിലെ താരങ്ങളായ ഷൈന്‍ ടോം ചാക്കോ, സുനില്‍ സുഖദ, ബിജു സോപാനം,സംവിധായകന്‍ എം എ നിഷാദ് എന്നിവര്‍  ചേര്‍ന്ന് പങ്കുവെച്ച രസകരമായ വീഡിയോയിലൂടെയാണ്ഈ പേരുമാറ്റം അറിയിച്ചത്.'അയ്യര് കണ്ട് ദുബായ് '  എന്നായിരുന്നു ആദ്യത്തെ പേര്.

വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്നേഷ് വിജയകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി,ദിവ്യ എം. നായര്‍, ബിന്ദു പ്രദീപ്, സൗമ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ ആണ് അയ്യര്‍ ഇന്‍ അറേബ്യ എന്ന ചിത്രവുമായി എം.എ നിഷാദ് വരുന്നത്. 

ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉര്‍വശിയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'അയ്യര്‍ ഇന്‍ അറേബ്യ'ക്ക് ഉണ്ട്.ഒരു മുഴുനീള കോമഡി എന്റര്‍ടൈനര്‍ ചിത്രമായ 'അയ്യര്‍ ഇന്‍ അറേബ്യ'യുടെ ഛായാഗ്രഹണംസിദ്ധാര്‍ത്ഥ് രാമസ്വാമി, വിവേക് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.പ്രഭാ വര്‍മ്മ,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണന്‍,മനു മഞ്ജിത് എന്നിവരുടെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം പകരുന്നു.

എഡിറ്റര്‍- ജോണ്‍കുട്ടി.പ്രൊഡക്ഷന്‍- കണ്‍ട്രോളര്‍-ബിനു മുരളി, കലാസംവിധാനം-  പ്രദീപ് എം വിമേക്കപ്പ് -സജീര്‍ കിച്ചു. കോസ്റ്റ്യും-അരുണ്‍ മനോഹര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍-പ്രകാശ് കെ മധു.സ്റ്റില്‍സ്- നിദാദ്,ഡിസൈന്‍സ്- യെല്ലോടൂത്ത്,സൗണ്ട് ഡിസൈന്‍-രാജേഷ് പി.എം,ശബ്ദലേഖനം- ജിജുമോന്‍ ടി. ബ്രൂസ്.
ചിത്രീകരണം പൂര്‍ത്തിയായ 'അയ്യര്‍ ഇന്‍ അറേബ്യ' ഉടന്‍ പ്രദര്‍ശനത്തിനെത്തും.
പി ആര്‍ ഒ-എ എസ് ദിനേശ്.

 

iyer in arabia nishad movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES