മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കൃഷ്ണകുമാര്‍. നെഗറ്റീവ് വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്. നടന്‍ എന്നതിലുപരി മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റിയ രണ്ട് താരങ്ങളുടെ അച്ഛന്‍ കൂടെയാണ് കൃഷ്ണകുമാര്‍. അഹാന കൃഷ്ണയും ഹന്‍സിക കൃഷ്ണയുമാണ് ആ താരങ്ങള്‍. ഇവര്‍ മാത്രമല്ല കൃഷ്ണകുമാറിന്റെ മറ്റ് രണ്ട് മക്കളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. മാത്രമല്ല താരത്തിന്റെ കുടുംബത്തിനോടും പ്രേക്ഷകര്‍ക്ക് ഏറെ താല്‍പര്യമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കുടുംബം. അതുകൊണ്ട് തന്നെ ഇവര്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ മക്കളില്‍ ഒരാളായ ഇാഷാനി പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
കൃഷ്ണകുമാറിന്റെ നാല് മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നാലുപേരും ഡാന്‍സ് കളിക്കുന്നതും വര്‍ക്കൗട്ട് വീഡിയോകളും മഴയത്ത് കളിക്കുന്നതുമായ വീഡിയോകള്‍ താരപുത്രിമാര്‍ പങ്കുവെച്ചിരുന്നു ഇതെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ഇഷാനി കേക്ക് ഉണ്ടാക്കുന്ന വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചതാണ് വൈറലാകുന്നത്. കേക്ക് ഉണ്ടാക്കുന്നതും അതിന് ശേഷം ഉണ്ടാക്കിയ കേക്ക് മുറിച്ച് വെച്ചിരിക്കുന്നതും താരം കാണിച്ചിട്ടുണ്ട്. കേക്ക് ഉണ്ടാക്കുന്ന പരീക്ഷണത്തില്‍ ഇഷാനി വിജയിച്ചിരിക്കുകയാണ്.
ഓവനില്‍ വെച്ചല്ല സാധാരണ സ്റ്റൗവില്‍ വെച്ചാണ് താന്‍ കേക്ക് ബേക്ക് ചെയ്തതെന്ന് ഇഷാനി പറയുന്നു. പാലും ബിസ്‌ക്കറ്റും ഉപയോഗിച്ചാണ് ഇഷാനി കേക്കുണ്ടാക്കിയത്. ബിസ്‌ക്കറ്റ് കുറവായതിനാല്‍ കേക്ക് കുറച്ച് മാത്രമേ ഉണ്ടായിരുന്നുവുള്ളൂവെന്നും ഇഷാനി കുറിച്ചിട്ടുണ്ട്. ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇഷാനി ഡാര്‍ക്ക് ഫാന്റസി ചോക്കോ ഫില്‍സ് കേക്കിന്റെ റെസിപ്പി പങ്കുവെച്ചത്.