അബുദാബിയില്‍ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് രണ്ടാം ദിനം താരനിബിഡമായിരുന്നു. മാലിനി ഡ്രീം ഗേള്‍ ഹേമമാലിനി, എവര്‍ ഗ്രീന്‍ ദിവ രേഖ, സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍, റാണി മുഖര്‍ജി, അനില്‍ കപൂര്‍, ബോബി ഡിയോള്‍, വിക്കി കൗശല്‍, ഷാഹിദ് കപൂര്‍, കൃതി സനോന്‍ തുടങ്ങിയ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു.
അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ തിളങ്ങിയത് ഷാരൂഖ് ഖാനും റാണി മുഖര്‍ജിയുമാണ്. മികച്ച നടനുള്ള പുരസ്‌കാരം ഷാരൂഖ് ഖാനും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജിയും സ്വന്തമാക്കി. അതേസമയം സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രമായ 'അനിമല്‍' ആണ് മികച്ച ചിത്രം
2023-ല്‍ പുറത്തിറങ്ങിയ അറ്റ്ലീ സംവിധാനം ചെയ്ത ജവാന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്‌കാരം ലഭിച്ചത്. 'മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് റാണി മുഖര്‍ജിയെ മികച്ച നടിയായി തിരഞ്ഞെടുത്തത്. മണിരത്നവും എ.ആര്‍.റഹ്മാനും ചേര്‍ന്നാണ് ഷാരൂഖ് ഖാന് പുരസ്‌കാരം സമ്മാനിച്ചത്.
നോമിനേഷന്‍ നേടിയ അഭിനേതാക്കള്‍ക്ക് ആശംസകള്‍ അറിയിച്ച ശേഷമാണ് ഷാരൂഖ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. എല്ലാവരും മികച്ച നടന്മാരാണെന്നും തന്റെ ആരാധകരുടെ സ്‌നേ?ഹമാണ് ഈ പുരസ്‌കാരമെന്നും ഷാരൂഖ് പറഞ്ഞു.
രണ്‍വീര്‍ സിം?ഗ്, രണ്‍ബീര്‍ കപൂര്‍, വിക്രാന്ത് മാസെ, വിക്കി കൗശല്‍ എന്നിവരാണ് മികച്ച നടനുള്ള നോമിനേഷന്‍ പട്ടികയിലുണ്ടായിരുന്നത്. അതേസമയം റാണി മുഖര്‍ജിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി ആണ് 'മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ'യിലെ ദേബിക ചാറ്റര്‍ജി വിലയിരുത്തപ്പെടുന്നത്. നേരത്തെ ഫിലിം ഫെയര്‍ അവാര്‍ഡ്‌സില്‍ റാണിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നല്‍കാത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ക്രിട്ടിക്‌സ് പുരസ്‌കാരമായിരുന്നു അന്ന് റാണി മുഖര്‍ജിക്ക് ലഭിച്ചത്.
അതേസമയം, അവാര്‍ഡ് വേദിയില്‍ വേദിയില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ സ്വന്തമാക്കിയത് സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രമായ 'അനിമല്‍' ആണ്. മികച്ച ചിത്രം, സംഗീതം, ഗായകന്‍, വില്ലന്‍, സഹനടന്‍ തുടങ്ങിയ പുരസ്‌കരങ്ങളാണ് അനിമല്‍ സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയത് അനിമല്‍ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ്. അതിനിടെ 12ത് ഫെയില്‍ എന്ന ചിത്രത്തിലൂടെ വിധു വിനോദ് ചോപ്ര മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു.
വേദിയിലെ പ്രധാന ആകര്‍ഷണം കിംഗ് ഖാന്‍ തന്നെയായിരുന്നു. ഷാരൂഖ് ഖാന്റെ വ്യത്യസ്തമായ അവതരണം താരങ്ങളെയടക്കം കൈയിലെടുത്തു. കൂടാതെ, ഷാരൂഖ് ഖാന്റെയും വിക്കി കൗശലിന്റെയും ഡാന്‍സ് കാണികളെ ഹരം കൊള്ളിച്ചു. അതേസമയം, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ് അവസാനിക്കുന്നത് ഹണി സിംഗിന്റെ സംഗീത വിരുന്നോടെയാണ്.