നടി ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കറുപ്പു നിറത്തിലുള്ള വണ്‍ സൈഡ് ക്രോപ്പ് ടോപ്പും മള്‍ട്ടികളര്‍ സ്കേര്‍ട്ടുമാണ് നടി ധരിച്ചിരിക്കുന്നത്. പതിവ് പോലെ വേഷത്തില്‍ വേറിട്ട ശൈലി പുലര്‍ത്താറുള്ള നടിയുടെ പുതിയ ലുക്കും ശ്രദ്ധ നേടുകയാണ്.
മോഡേണ്‍ ലുക്കില്‍ അതീവ സുന്ദരിയായിട്ടാണ് നടി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ഇന്‍സ്റ്റഗ്രാമിലാണ് നടി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഷിക്കു ജെ ആണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ശ്രേഷ്ഠയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സംവിധായകന് ഒമര്‍ ലുലു അടക്കം സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേര് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
മലയാളം സിനിമയില്‍ തുടങ്ങി തെന്നിന്ത്യന്‍ വിജയ ചിത്രങ്ങളുടെ ഭാഗമായി നില്‍ക്കുകയാണ് ഹണി റോസ്. തെലുങ്കിലും കന്നടയിലും ആയി ചിത്രങ്ങളുടെ ഭാഗമാകുകയാണ് താരം. ബാലയ്യ നായകനായ വീരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ കേന്ദ്ര ഗതാപാത്രമായാണ് ഹണി എത്തിയത്. ചിത്രത്തിന്റെ വിജയാഘോഷ പരിപാടികളില്‍ എല്ലാം തന്നെ താരത്തിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു.