Latest News

വളരെ ബുദ്ധിമുട്ടിയാണു പിരിയാന്‍ തീരുമാനിക്കുന്നത്; അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ഇവിടെയുണ്ടാകും;വേര്‍പിരിയുകയാണെന്ന് സ്ഥീരീകരിച്ച് ഹര്‍ദിക് പാണ്ഡ്യയും നടാഷയും

Malayalilife
 വളരെ ബുദ്ധിമുട്ടിയാണു പിരിയാന്‍ തീരുമാനിക്കുന്നത്; അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ഇവിടെയുണ്ടാകും;വേര്‍പിരിയുകയാണെന്ന് സ്ഥീരീകരിച്ച് ഹര്‍ദിക് പാണ്ഡ്യയും നടാഷയും

ന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ മോഡല്‍ നടാഷ സ്റ്റാന്‍കോവിച്ചും തമ്മിലുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചു. പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്ന് ഹര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു. ഹര്‍ദികും നടാഷയും വേര്‍പിരിയുകയാണെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

അതിനിടെ നടാഷ സ്റ്റാന്‍കോവിച്ച് കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് ജന്മനാടായ സെര്‍ബിയയിലേക്കു പോയി. മകന്‍ അഗസ്ത്യയും നടാഷയ്‌ക്കൊപ്പം സെര്‍ബിയയിലേക്കു പോയിട്ടുണ്ട്. 2020ലാണ് ഹാര്‍ദിക് പാണ്ഡ്യയും നടാഷ സ്റ്റാന്‍കോവിച്ചും വിവാഹിതരാകുന്നത്. സെര്‍ബിയയില്‍നിന്നുള്ള മോഡലായ നടാഷ സ്റ്റാന്‍കോവിച് ഏതാനും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

''നാലു വര്‍ഷമായിട്ടുള്ള ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ച് നടാഷയും ഞാനും പിരിയുകയാണ്. പരസ്പര ബഹുമാനവും സന്തോഷവുമുള്ള കുടുംബമായി വളര്‍ന്ന ശേഷം വളരെ ബുദ്ധിമുട്ടിയാണ് പിരിയാന്‍ തീരുമാനിക്കുന്നത്. അഗസ്ത്യ ഞങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രമായി ഇവിടെയുണ്ടാകും. അഗസ്ത്യയുടെ സന്തോഷത്തിനായി ഒരുമിച്ച് എല്ലാ കാര്യങ്ങളും ചെയ്യും. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും, പിന്തുണയ്ക്കണമെന്നും അഭ്യര്‍ഥിക്കുന്നു.''- ഹാര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നടാഷ മകനെ ഗര്‍ഭം ധരിച്ച വേളയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കകം കുഞ്ഞ് പിറന്നു. മുംബൈയിലായിരുന്നു ഹര്‍ദികും നടാഷയും താമസിച്ചിരുന്നത്. അടുത്തിടെ ഹര്‍ദികിന്റെ പേര് നടാഷ ഇന്‍സ്റ്റഗ്രാമില്‍നിന്ന് മാറ്റിയതോടെയാണ്, ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതായി അഭ്യൂഹങ്ങള്‍ പരന്നത്. ട്വന്റി20 ലോകകപ്പ് വിജയത്തിനു ശേഷം ഹര്‍ദിക് പാണ്ഡ്യ വിശ്രമത്തിലാണ്.

hardik pandya and natasha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES