വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കിടെ അമൃതയെ ചേര്‍ത്തുപിടിച്ചു നില്ക്കുന്ന ചിത്രം പങ്കുവച്ച് ഗോപിസുന്ദര്‍. ഗുഡ്മോര്‍ണിംഗ് ടു ഓള് എന്ന് പറഞ്ഞുകൊണ്ടാണ് ഗോപിസുന്ദര്‍ അമൃതയെ ടാഗ് ചെയ്തുകൊണ്ടുള്ള ചിത്രം പങ്കിട്ടിരിക്കുന്നത്. അതു മാത്രമല്ല, രണ്ടു ദിവസം പരസ്പരം ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരുന്ന ഇവരിപ്പോള്‍ പരസ്പരം ഫോളോയിംഗ് ചെയ്യുന്ന സ്റ്റാറ്റസിലേക്കും മാറിയിട്ടുണ്ട്. ഇതു കൂടാതെ, പ്രണയം പ്രഖ്യാപിച്ച പോസ്റ്റും ഇപ്പോള്‍ ഇരുവരുടെയും പ്രൊഫൈലുകളില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ ഇരുവരും തമ്മിലുണ്ടായ പിണക്കം പറഞ്ഞു തീര്‍ത്തതോ, അല്ലെങ്കില്‍ ജീവിതം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞതോടെ നഷ്ടപ്പെട്ടുപോയ സോഷ്യല്‍ മീഡിയ പബ്ലിസിറ്റി വീണ്ടെടുക്കുന്നതിനായി നടക്കിയ ശ്രമമോ മറ്റോ ആകാം എന്നാണ് ആരാധകര്‍ പറയുന്നത്.
2022 മെയ് മാസമാണ് ഇരുവരും ഒന്നാകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. അതിനു ശേഷം സോഷ്യല്‍ മീഡിയ നിറയെ അമൃതയും ഗോപിസുന്ദറും ആയിരുന്നു ചര്‍ച്ചാവിഷയമായി മാറിയത്. എന്നാല്‍ പതുക്കെ പതുക്കെ പുതിയ വാര്‍ത്തകളിലേക്ക് സോഷ്യല്‍ മീഡിയയും കടന്നപ്പോള്‍ ഇവരുടെയും താരമൂല്യത്തില്‍ ഇടിവ് സംഭവിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമിലെ അണ്‍ഫോളോയും പ്രണയം പ്രഖ്യാപിച്ചുള്ള പോസ്റ്റും എല്ലാം അപ്രത്യക്ഷമായത്. അതുമാത്രമല്ല, ചില പോസ്റ്റുകളുടെ കമന്റ് ബോക്സ് ഓഫ് ചെയ്ത് വച്ചും അമൃത മാറ്റങ്ങള്‍ വരുത്തിയതായും സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അടുത്തിടെ അമൃതയുടെ പുതിയ വീടിന്റെ പാലു കാച്ചല് നടന്നിരുന്നു. ഈ ചടങ്ങില്‍ ഗോപി സുന്ദര്‍ പങ്കെടുത്തിരുന്നില്ല. അമൃതയും അടുത്ത ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. ഈ വിഷയവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അമൃത ചില ചിത്രങ്ങളുടെ കമന്റ് ബോക്സ് ഓഫ് ചെയ്തതോടും കൂടി ഇരുവരും വേര്‍പിരിഞ്ഞെന്ന് ആരാധകര്‍ ഉറപ്പിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായെങ്കിലും അമൃതയും ഗോപിസുന്ദറും അതിനോട് പ്രതികരിച്ചിരുന്നില്ല. രണ്ടു ദിവസത്തെ മൗനം അവസാനിപ്പിച്ചാണ് ഗോപിസുന്ദര്‍ ഇപ്പോള്‍ പോസ്റ്റിട്ടത്.
ഇതിനു മുമ്പും ഇവരെ കുറിച്ചുള്ള ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങളാണ് ഗോപി സുന്ദറും അമൃതയും. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
നടന് ബാലയാണ് അമൃതയുടെ ആദ്യ ഭര്‍ത്താവ്. വിവാഹിതനായ ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്മയിയുമായുള്ള പതിനാലു വര്‍ഷത്തെ ലിവിങ്ങ് റിലേഷന്‍ഷിപ്പില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷമാണ് അമൃതയെ പങ്കാളിയാക്കിയത്.
ഇതിനിടെ ഭാര്യ എലിസബത്തിനൊപ്പമുള്ള ബാലയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. എല്ലാ വിവാദങ്ങള്‍ക്കു പിന്നിലുമുള്ള യഥാര്‍ഥ സത്യം എന്നാണ് വിഡിയോയ്ക്ക് ബാല നല്കിയ അടിക്കുറിപ്പ്. ജീവിതത്തിലെ ബന്ധങ്ങള്‍ മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയല്ലെന്നും എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ബാല പറയുന്നു. ഇളയരാജയുടെ ഒരു പാട്ട് പാടിയാണ് വിഡിയോ തുടങ്ങുന്നത്. ഈ പാട്ടിനു പിന്നിലെ ഒരു കഥയെക്കുറിച്ചും ബാല പറയുന്നതാണ് വീഡിയോയില്‍.
'ഒരു സ്റ്റേജില്‍ വച്ചിട്ട് നമ്മുടെ സ്വന്തം മമ്മുക്ക പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ-ഭര്‍ത്താവ് ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്. ശരിയാണ് അത് ഞാനും അങ്ങനെ തന്നെയാണ് പറയുന്നത്. മുന്‍പൊരു അഭിമുഖത്തിലും ഞാന്‍ ഇത് പറഞ്ഞിരുന്നു. രക്തബന്ധമില്ലാത്ത ഒരു ഒരേ ബന്ധമാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ളത്. അമ്മ, അച്ഛന്, സഹോദരന്, സഹോദരി ഇവരൊക്കെ തമ്മില്‍ രക്തബന്ധമുണ്ട്. എന്നാല്‍ ഭാര്യയും ഭര്‍ത്താവും എന്ന് പറയുമ്പോള്‍ ആ ബന്ധമില്ല.
രക്തബന്ധം ഇല്ലെങ്കിലും അവിടെ ഒരു നല്ല കാര്യമുണ്ട്. ഇത് ഒരു മെസേജ് മാത്രമാണ്. എനിക്ക് പറയാന്‍ അര്‍ഹതയുണ്ടോ, യോഗ്യത ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഓരോത്തര്‍ക്കും ഓരോ പ്രശ്നങ്ങള്‍ ഉണ്ടാകും. ഞാന്‍ ഈ പറയുന്നത് ജനറല്‍ ആയി എടുത്താല്‍ മതി. ആ പാട്ടിന്റെ അര്‍ഥം ഇതാണ്.
ജീവിതത്തില്‍ നമ്മുടെ അച്ഛന് പോയാലും, അമ്മ പോയാലും വേറെ ഒരാളെ ആ സ്ഥാനത്തു നമുക്ക് കിട്ടുമോ? വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? അതെ പോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും. ബന്ധങ്ങള്‍ ഇങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഇല്ലെന്ന് നമുക്ക് പറയാന്‍ ആകില്ല. അങ്ങനെ ആളുകള്‍ ബന്ധങ്ങള്‍ മാറ്റിയാലും, പുറത്തുനിന്നും കാണുന്ന ആളുകള്‍ക്ക് അതില്‍ അഭിപ്രായം പറയാന്‍ അവകാശമില്ല. എല്ലാവരും നന്നായി ജീവിക്കണം എന്ന് പ്രാര്‍ഥിക്കുകയാണ് വേണ്ടത്. അതാണ് ഏറ്റവും വലിയ കമ്മിറ്റ്മെന്റ്.''-ബാല പറഞ്ഞു.
അഭയഹിരണ്‍മയിയും ഇതോടനുബന്ധിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അഭയ ലാത്തിരികളും പൂത്തിരികളും കൊണ്ട് ജീവിതം ആഘോഷിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരുന്നൃു കമ്പിത്തിരിയും മത്താപ്പുമായാണ് എന്റെ ആഘോഷമെന്നും അഭയ എഴുതിയിരിക്കുന്നു. അമൃത ഗോപിസുന്ദര്‍ വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ കുറിച്ച ഈ പോസ്റ്റ് ഏറെ ചര്‍ച്ചയായതോടെ അഭയ ജീവിതം വളച്ചൊടിക്കരുതെന്ന അപേക്ഷയുമായി രംഗത്തെത്തി.
എന്റെ സ്വന്തം ഈണങ്ങള്‍ക്കനുസരിച്ച് നൃത്തം ചെയ്യുകയും സന്തോഷത്തിലും സമാധാനത്തിലും എത്താന്‍ എന്റെ വേഗതയില്‍ നടക്കുകയും ചെയ്യുകയാണെന്നും അതില്‍ ആരെയും ദ്രോഹിക്കാന്‍ ഉദ്ദേശമില്ലെന്നും താന്‍ എന്റെ ജീവിതത്തെ സ്നേഹിക്കുന്നു, അത് പോകുന്ന വഴിയും ഞാന്‍ ഇഷ്ടപ്പെടുന്നു
ഇത് ലളിതമാക്കുകനിങ്ങളുടെ ജീവിതം ജീവിക്കുക, എന്നെ എന്റേതായി ജീവിക്കാന്‍ അനുവദിക്കുക ദയവായി ജീവിതത്തെ വളച്ചൊടിക്കരുതെന്നും കുറിച്ചിട്ടുണ്ട്.
ഈ കുറിപ്പില്‍, കഴിഞ്ഞ മൂന്ന് നാല് ദിവസമായി എന്റെ പ്രിയ സുഹൃത്തുക്കളോടൊപ്പം മനോഹരമായ ഓര്‍മ്മകള്‍ ശേഖരിച്ചവയനാട്ടില് ചെലവഴിക്കുകയാണെന്നും അഭയ കുറിച്ചു.