ബാലതാരമായെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മഞ്ജിമ.മലയാളിയാണെങ്കിലും തമിഴകത്തിന്റെ മരുമകളായി എത്തിയ നടിയുടെ ആദ്യ വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് നടന്‍ ഗൗതം കാര്‍ത്തിക്ക് പങ്ക് വച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
എന്നെ സഹിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷമായല്ലേ. ക്രേസിയും തമാശ നിറഞ്ഞതുമായ യാത്രയാണത്. നമ്മളൊന്നിച്ചുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എനിക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സാധ്യമല്ലെന്ന് ഞാന്‍ കരുതുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പോലും നീ എനിക്ക് ശക്തിയായി നില്‍ക്കുന്നുണ്ട്. എന്റെ ലോകവും ഷൈനിംഗ് സ്റ്റാറും നീയാണ്. നീയില്ലാത്തൊരു ജീവിതത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പോലും പറ്റില്ലെന്നുമായിരുന്നു ഗൗതം കുറിച്ചത്. ഐ ലവ് യൂ എന്നായിരുന്നു ഗൗതമിന്റെ പോസ്റ്റിന് മഞ്ജിമയുടെ കമന്റ്.ആരാധകരും സിനിമാതാരങ്ങളുമുള്‍പ്പെടെ നിരവധിപ്പേരാണ് ഇവര്‍ക്ക് ആശംസകളറിയിച്ചെത്തുന്നത്.
ദേവരാട്ടം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചപ്പോഴും ഇരുവരും മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 28നായിരുന്നു ഇരുവരും വിവാഹിതരായത്. ആഗ്രഹിച്ചത് പോലെ തന്നെ സന്തോഷകരമായ കുടുംബജീവിതമാണ് ഞങ്ങളുടേതെന്ന് ഇരുവരും പറഞ്ഞിരുന്നു.