Latest News

22 വര്‍ഷം കൊണ്ട് ഒരു കോടി രൂപ ചിലവില്‍ നടന്‍ നാഗാര്‍ജ്ജുനയ്ക്കായി ക്ഷേത്രം പണിത് ആരാധകന്‍; ഗൂണ്ടൂരില്‍ ഒരുങ്ങുന്ന അന്നമാചര്യ ക്ഷേത്രത്തിന്റെ വീഡിയോ വൈറല്‍

Malayalilife
22 വര്‍ഷം കൊണ്ട് ഒരു കോടി രൂപ ചിലവില്‍ നടന്‍ നാഗാര്‍ജ്ജുനയ്ക്കായി ക്ഷേത്രം പണിത് ആരാധകന്‍; ഗൂണ്ടൂരില്‍ ഒരുങ്ങുന്ന അന്നമാചര്യ ക്ഷേത്രത്തിന്റെ വീഡിയോ വൈറല്‍

പ്രിയപ്പെട്ട സിനിമാ താരങ്ങള്‍ക്കായി എന്തും ചെയ്യുന്ന ചില ആരാധകരുടെ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ആരാധകന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പ്രിയപ്പെട്ട താരം നാഗാര്‍ജ്ജുനയ്ക്കായി ഒരു ക്ഷേത്രം തന്നെ പണിതിരിക്കുകയാണ് ഒരു ആരാധകന്‍. 

ഒരു കോടി രൂപ ചെലവിലാണ് ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സിനിമയിലെ പിആര്‍ കണ്‍സള്‍ട്ടന്റായ വാംശി ശേഖറാണ് വീഡിയോ പങ്കുവെച്ചത്. ഗുണ്ടൂരിലാണ് ക്ഷേത്രം ഉള്ളത്1997ലാണ് അന്നമാചാര്യ ക്ഷേത്രം പണിയാനായി തറക്കല്ലിട്ടത്. 22വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. 

നാഗാര്‍ജുനയുടെ പരീക്ഷണാത്മകവും വൈവിദ്ധ്യവുമായ കഥാപാത്രങ്ങള്‍ കണ്ടാണ് വലിയ ആരാധകനായി മാറിയതെന്നാണ് ക്ഷേത്രം പണികഴിപ്പിച്ചയാള്‍ പറയുന്നത്. മനോഹരമായ ക്ഷേത്രത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.അതേസമയം ആരാധകരന്റെ പേര് വിവരങ്ങള്‍ അദ്ദേഹം പങ്കുവെച്ചിട്ടില്ല. അന്നമ്മയ്യ സ്വാമി മന്ദിരം എന്നാണ് ക്ഷേത്രത്തിന് നല്‍കിയിരിക്കുന്ന പേര്.

1997 മെയ് 22നാണ് അന്നമ്മയ്യ എന്ന നാഗാര്‍ജ്ജുനയുടെ ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം അടുത്തിടെ 25 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. കെ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത 'അന്നമയ്യ' എക്കാലത്തെയും ക്ലാസിക് തെലുങ്ക് സിനിമകളില്‍ ഒന്നായിരുന്നു. കൂടാതെ, ലോകമെമ്പാടും നിരവധി പേര്‍ ഇഷ്ടപ്പെടുന്ന ഒരു സിനിമയാണിത്. പതിനഞ്ചാം നൂറ്റാണ്ടിലെ ഹിന്ദു സന്യാസിയും സംഗീതസംവിധായകനുമായ തള്ളപാക അന്നമാചാര്യയുടെ ജീവചരിത്രമാണ് ഈ ചിത്രം പറയുന്നത്.

 

Read more topics: # നാഗാര്‍ജുന
fan of King nagarjuna

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക