Latest News

വിവാഹ വാര്‍ഷിക ദിനത്തില്‍ പുതിയ അതിഥിയെ സ്വന്തമാക്കി ഫഹദും നസ്രിയയും;  ഒരുമിച്ചുള്ള യാത്രക്ക് കൂട്ടായി താരദമ്പതികള്‍ വാഹന ഗ്യാരേജിലെത്തിച്ചത് രണ്ട് കോടിയുടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍

Malayalilife
വിവാഹ വാര്‍ഷിക ദിനത്തില്‍ പുതിയ അതിഥിയെ സ്വന്തമാക്കി ഫഹദും നസ്രിയയും;  ഒരുമിച്ചുള്ള യാത്രക്ക് കൂട്ടായി താരദമ്പതികള്‍ വാഹന ഗ്യാരേജിലെത്തിച്ചത് രണ്ട് കോടിയുടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ പുതിയ അതിഥിയെ സ്വന്തമാക്കിയിരിക്കുകയാണ് ഫഹദും നസ്രിയയും.ഒരുമിച്ചുള്ള യാത്രക്ക് കൂട്ടായി താരദമ്പതികള്‍ വാഹന ഗ്യാരേജിലെത്തിച്ചത് രണ്ട് കോടിയുടെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ആണ്.ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 5.0 ലിറ്റര്‍ വി8 ആഡംബര വാഹനമാണ് ഇവര്‍ സ്വന്തം ഗാരിജിലെത്തിച്ചിരിക്കുന്നത്. 

ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും നേരത്തെ ഫഹദ്- നസ്രിയ ദമ്പതികള്‍ സ്വന്തമാക്കിയിരുന്നു.ഏതാണ്ട് 2.11 കോടി രൂപയാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 5.0 ലീറ്റര്‍ പെട്രോള്‍ വി8ന്റെ വില. 5 ഡോര്‍ 3 ഡോര്‍ ബോഡി സ്റ്റൈലില്‍ ഇറങ്ങുന്ന ലാന്‍ഡ്റോവര്‍ ഡിഫന്‍ഡറിന്റെ 3 ഡോര്‍ പതിപ്പാണ് ഫഹദും നസ്രിയയും വാങ്ങിയിരിക്കുന്നത്. ഗോണ്ട്വാന സ്റ്റോണ്‍ മെറ്റാലിക് കളര്‍ ഓപ്ഷനില്‍ അണിഞ്ഞൊരുങ്ങിയ ഡിഫന്‍ഡറാണ് ഫഫ സ്വന്തമാക്കിയത്.

മോളിവുഡ് താരങ്ങളുടെ പ്രിയ വാഹനങ്ങളില്‍ ഒന്നാണ് ഈ ബ്രിട്ടീഷ് ആഡംബര എസ്യുവി. മമ്മുട്ടി, ജോജു ജോര്‍ജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ മലയാള സിനിമയിലെ മുന്‍നിര ഡിഫന്‍ഡര്‍ ഉടമകളുടെ ക്ലബിലേക്കാണ് ഫഹദ് ഫാസില്‍-നസ്രിയ ദമ്പതികളും എത്തിയിരിക്കുന്നത്. ലംബോര്‍ഗിനി ഉറുസ്, പോര്‍ഷ 911 കരേര, ടൊയോട്ട വെല്‍ഫയര്‍, റേഞ്ച് റോവര്‍, ബിഎംഡബ്ല്യു 7 സീരീസ്, മിനി കണ്‍ട്രിമാന്‍ തുടങ്ങിയ വമ്പന്‍ കളക്ഷന് പുറമെയാണ് ഇപ്പോള്‍ ഈ പുതിയ എസ്യുവി കൂടിയെത്തുന്നത്
 

Read more topics: # ഫഹദ് നസ്രിയ
fahadh faasil nazriya land lover defender

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES