നടിമാര്‍ മാലാ പാര്‍വ്വതിയെ കണ്ട് പഠിക്കണം; മുഖ്യമന്ത്രിയെ ചേര്‍ത്ത് വന്ന പ്രചാരണം പൊളിച്ചടുക്കി താരം

Malayalilife
നടിമാര്‍ മാലാ പാര്‍വ്വതിയെ കണ്ട് പഠിക്കണം; മുഖ്യമന്ത്രിയെ ചേര്‍ത്ത് വന്ന പ്രചാരണം പൊളിച്ചടുക്കി താരം

നിരവധി മലയാളം സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചതയായ നടിയാണ് മാല പാര്‍വതി. ഏത് കഥാപാത്രത്തെയും ഒട്ടും കോട്ടം വരാതെ തന്നെയാണ് താരം സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്. നല്ല അഭിനേത്രി എന്നതിലുപരി എന്ത് കാര്യത്തിനും തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ താരത്തിന് മടിയില്ല. അത്തരം തുറന്ന് പറച്ചിലുകളിലൂടെ നിരവധി വിവാദങ്ങളിലും താരം പെട്ടിട്ടുണ്ട്. കെറോണ കാലത്ത് പോലു താരം വിവാദങ്ങളില്‍ പെട്ടിരുന്നു. ഇപ്പോഴിതാ തനിക്ക് എതിരെ പ്രചരിക്കുന്ന ഒരു വ്യാജ പോസ്റ്റിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് താരം.

യുവത എന്നൊരു ഫേസ്ബുക്ക് പേജില്‍ തനിക്കെതിരെ നടക്കുന്ന നീക്കത്തിനെതിരെയാണ് നടി രംഗത്ത് വന്നിരിക്കുന്നത്. പേജില്‍ തന്റെ ചിത്രം സഹിതം വന്നിരിക്കുന്ന ഒരു വ്യാജ പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിരവധിപേരാണ് മാലാ പാര്‍വ്വതിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. ഭീകരനീക്കം, ഇതെന്ത് ഭ്രാന്താ തുടങ്ങിയ കമന്റുകളുമായാണ് മാലാ പാര്‍വ്വതിക്കെതിരെയുള്ള ഈ പോസ്റ്റിനെ പലരും വിശേഷിപ്പിച്ചിരിക്കുന്നത്.

സഖാവ് പിണറായി വിജയന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയ ശേഷം മാത്രമേ അഭിനയ രംഗത്ത് തുടരുകയുള്ളു' എന്ന് മാലാ പാര്‍വ്വതി പറഞ്ഞുവെന്ന രീതിയില്‍ നടിയുടേയും പിണറായി വിജയന്റേയും ചിത്രങ്ങള്‍ ചേര്‍ത്താണ് ഫേസ്ബുക്ക് പേജില്‍ പേസ്റ്റ് വന്നിരിക്കുന്നത്.

യുവത എന്ന പേജില്‍ വന്നതാണ് ഈ കൊടുത്തിരിക്കുന്ന സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍. ഞാന്‍ പറയാത്ത കാര്യങ്ങളാണ്. എന്റെ ചിത്രം സഹിതം ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും താരം കുറിച്ചിട്ടുണ്ട്. എന്നാല്‍ വ്യാജപ്രചാരണങ്ങളും അശ്ലീലവര്‍ഷവും കൊണ്ട് എന്റെ നിലപാട് മാറുമെന്ന് ആരും കരുതണ്ട എന്നും മാലാ പാര്‍വ്വതി പറയുന്നത്. അതേസമയം ഭീകരനീക്കമെന്നാണ് നടിക്കെതിരെയുള്ള ഈ നീക്കത്തെ പലരും വിശേഷിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും പലരും കമന്റുകളിട്ടിട്ടുണ്ട്.അതേസമയം ഇനി കൈ നിറയെ പടങ്ങളാവും എന്നുറപ്പ്.എന്നിരുന്നാലും ഇത്തരക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണം ചേച്ചീ.വിടരുത് ഇജ്ജാതി സാമൂഹ്യദ്രോഹികളെയെന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

അതേസമയം ഇത് സംഘടിതമായ സൈബര്‍ ആക്രമണത്തിന്റെ ഭാഗമാണെന്നും യുവതയില്‍ വന്ന പോസ്റ്റ് പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും അതിനാലാണ് താന്‍ ഇത്തരത്തില്‍ നീങ്ങിയതെന്നും മാലാ പാര്‍വ്വതി മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.
 

 

every actress should learn for mala parvathy courage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES