Latest News

അര്‍ജ്ജുനുമായി നാലു വര്‍ഷമായി ഉളള പ്രണയം; കാമുകന്റെ ചിത്രം പങ്കുവച്ച് ദുര്‍ഗ്ഗ കൃഷ്ണ

Malayalilife
അര്‍ജ്ജുനുമായി നാലു വര്‍ഷമായി ഉളള പ്രണയം; കാമുകന്റെ ചിത്രം പങ്കുവച്ച് ദുര്‍ഗ്ഗ കൃഷ്ണ

ചെറിയ സമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു, കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുര്‍ഗയുടെ അച്ഛന്‍.

യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് ദുര്‍ഗ്ഗ. സമൂഹമാധ്യമങ്ങളില്‍ ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് കാമുകന്റെ പേര് നടി വെളിപ്പെടുത്തിയത്.അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ കാമുകന്‍. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. അര്‍ജുനും സിനിമാ മേഖലയുമായി ബന്ധമുള്ള വ്യക്തിയാണ്.


കാമുകന്റെ പേര് എന്താണെന്നുള്ള ചോദ്യത്തിന് അര്‍ജുനുമൊത്തുള്ള ചിത്രമായിരുന്നു നടി മറുപടിയായി നല്‍കിയത്. യുവസിനിമാ നിര്‍മാതാവാണ് അര്‍ജുന്‍. ഇതിനു മുമ്പും അര്‍ജുനുമൊത്തുള്ള ചിത്രങ്ങള്‍ നടി തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
വിമാനം, പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ദുര്‍ഗ്ഗ കൃഷ്ണയുടേത്. മോഹന്‍ലാല്‍ ചിത്രം റാം ആണ് നടിയുടെ പുതിയ പ്രോജക്ട്.പ്രണയം തുറന്നു പറഞ്ഞ് നടി ദുര്‍ഗകൃഷ്ണ. സമൂഹമാധ്യമങ്ങളില്‍ ആരാധകന്റെ ചോദ്യത്തിനു മറുപടിയായാണ് കാമുകന്റെ പേര് നടി വെളിപ്പെടുത്തിയത്.

അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ കാമുകന്‍. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ് എന്ന് ദുര്‍ഗ്ഗ മറുപടി നല്‍കുന്നു. അര്‍ജുനും സിനിമാ മേഖലയുമായി ബന്ധമുള്ള വ്യക്തിയാണ്.കാമുകന്റെ പേര് എന്താണെന്നുള്ള ചോദ്യത്തിന് അര്‍ജുനുമൊത്തുള്ള ചിത്രമായിരുന്നു നടി മറുപടിയായി നല്‍കിയത്. യുവസിനിമാ നിര്‍മാതാവാണ് അര്‍ജുന്‍. ഇതിനു മുമ്പും അര്‍ജുനുമൊത്തുള്ള ചിത്രങ്ങള്‍ നടി തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. 


 

Read more topics: # durgakrishna,# lover arjun
durgakrishna and her lover

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES