ജിത്തുജോസഫ് ചിത്രം ദൃശ്യത്തിലെ വില്ലനായി തിളങ്ങിയ നടന്‍; തമിഴില്‍ കമലഹാസനും വിജയ്ക്കും ഒപ്പം വേഷമിട്ടു; പ്രിയ നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു വധു മമ്മൂട്ടിയുടെ ബന്ധു

Malayalilife
ജിത്തുജോസഫ് ചിത്രം ദൃശ്യത്തിലെ വില്ലനായി തിളങ്ങിയ നടന്‍; തമിഴില്‍ കമലഹാസനും വിജയ്ക്കും ഒപ്പം വേഷമിട്ടു; പ്രിയ നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു വധു മമ്മൂട്ടിയുടെ ബന്ധു

ജീത്തു ജോസഫിന്റെ ഹിറ്റ് ചിത്രം ദൃശ്യത്തിലെ വില്ലനെ മലയാളികള്‍ മറക്കാനിടയില്ല. നടന്‍ റോഷന്‍ ബഷീറാണ് ചിത്രത്തില്‍ വരുണ്‍ എന്ന കഥാപാത്രമായി എത്തിയത്. താരം വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്.  ഫര്‍സാനയാണ് വധു. ഓഗസ്റ്റ് അഞ്ചിനാകും ഇരുവരുടെയും വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെ റോഷന്‍ തന്നെയാണ് വിവാഹവാര്‍ത്ത വെളിപ്പെടുത്തിയത്എല്‍എല്‍ബി പൂര്‍ത്തിയായ ഫര്‍സാന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബന്ധു കൂടിയാണ്. വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചു വന്ന വിവാഹമാണ് ഇതെന്ന് റോഷന്‍ പറഞ്ഞു.തന്റെ സഹോദരിക്ക് ഫര്‍സാനയെ നേരത്തെ അറിയാമെന്നും ഒന്നുരണ്ട് വട്ടം മാത്രമാണ് താനും നേരിട്ട് കണ്ടിട്ടുള്ളതെന്നും താരം പറഞ്ഞു. കുടുംബങ്ങള്‍ തീരുമാനിച്ചുറപ്പിച്ച ശേഷം പ്രണയ ത്തിലാവുകയായിരുന്നു. 

പ്ലസ് ടു എന്ന സിനിമയിലടെ അഭിനയരംഗത്തെത്തിയ താരം ദൃശ്യം സിനിമയിലൂടെ ശ്രദ്ധനേടി. ദൃശ്യത്തിന്റെ തമിഴ് തെലുങ്ക് പതിപ്പിലും താരം അഭിനയിച്ചിരുന്നു. വിജയ്യുടെ ഭൈരവ എന്ന ചിത്രത്തിലും റോഷന്‍ അഭിനയിച്ചിട്ടുണ്ട് മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013-ല്‍ പുറത്തിറങ്ങിയ ദൃശ്യത്തലൂടെയാണ് റോഷന്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തിയത് റോഷനായിരുന്നു. പിന്നീട് ബാങ്കിങ് അവേഴ്സ്, റെഡ് വൈന്‍, ഇന്നാണ് ആ കല്യാണം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. ദൃശ്യമാണ് റോഷന്റെ കരിയറില്‍ ബ്രേക്കാകുന്നത്. ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പില്‍ വെങ്കിടേഷിനൊപ്പവും തമിഴില്‍ കമല്‍ ഹാസനൊപ്പവും റോഷന്‍ വേഷമിട്ടു.

നടന്‍ കലന്തന്‍ ബഷീറിന്റെ മകനാണ് റോഷന്‍. കോഴിക്കോടാണ് താരത്തിന്റെ സ്വദേശം. മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍ കല്യാണപിറ്റേന്ന്, ഇമ്മിണി നല്ലൊരാള്‍ കുടുംബവിശേഷങ്ങള്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ആളാണ്  കലന്തന്‍ ബഷീര്‍. ഉപ്പയുടെ പാതയില്‍ അഭിനയത്തിലേക്ക് എത്തിയ റോഷനും പ്രേക്ഷകരുടെ പിര്യതാരമായി മാറുകയായിരുന്നു


 

drishyam actor roshan basheer getting married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES