ബിഗ് ബോസിലൂടെ ശ്രദ്ധേയനായ ഡോ. റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇന്ന് പങ്ക് വച്ച കുറിപ്പാണ് ഇപ്പോല്‍ ചൂടന്‍ ചര്‍ച്ചയായി മാറുന്നത്.കൈതി, മാസ്റ്റര്‍, വിക്രം പോലുള്ള ബി?ഗ് ബജറ്റ് സിനിമകള്‍ സംവിധാനം ചെയ്ത് തെന്നിന്ത്യയില്‍ തന്നെ ഏറ്റവും പ്രശസ്തനായ ലോകേഷ് കനകരാജ് എന്ന സംവിധായകന് നന്ദി പറഞ്ഞുള്ളതാണ് റോബിന്റെ ഏറ്റവും പുതിയ പോസ്റ്റ്.
ലോകേഷ് കനകരാജ് സര്‍... താങ്ക് യൂ' എന്നാണ് റോബിന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. എന്നാല്‍ എന്താണ് കാര്യമെന്ന് റോബിന്‍ വ്യക്തമാക്കിയിട്ടില്ല.ഇതോടെ
ലോകേഷ് ചിത്രത്തില്‍ റോബിന്‍ ഉണ്ടാകുമോ എന്ന തരത്തിലുളള ചോദ്യങ്ങളും അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.റോബിന്‍ തിരക്കഥയും നിര്‍മ്മാണവും എന്നും സൂചനയുണ്ട്. റോബിന്റെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പ്രശസ്ത സംവിധായകന്‍ ലോകേഷ് കനകരാജ് ആയിരിക്കും നടത്തുക എന്ന അഭ്യഹങ്ങളും പരക്കുന്നുണ്ട്.
മോഡലും നടിയും റോബിന്റെ ഭാവി വധുവുമായ ആരതി പൊടിയാകും സിനിമയില്‍ നായിക വേഷത്തിലെത്തുക. നവംബറില്‍ സിനിമ ആരംഭിക്കുമെന്നാണ് വിവരം.
ബിഗ് ബോസിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് ഡോ.റോബിന്‍. മലയാള സിനിമയില് റോബിന്‍ അരങ്ങേറ്റം കുറിക്കുന്നതായ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് റോബിന്‍ അഭിനയിക്കുക. മോഹന്‍ലാല്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം ജൂണില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്.