കാവ്യമാധവന്‍ ജയസൂര്യ ഇന്ദ്രജിത്ത് എന്നിവര്‍ അഭിനയിച്ച ചിത്രമാണ് ഊമപ്പെണ്മിന് ഉരിയാടാ പയ്യന്‍. ജയസൂര്യ ആദ്യമായി നായക വേഷത്തിലെത്തിയ ചിത്രമായിരുന്നു അത്. ഇന്ദ്രജിത്തിന്റെയും ആദ്യ ചിത്രം. ചിത്രത്തിലൂടെയാണ് ഇവര്‍ തമ്മില്‍ സുഹൃത്തുക്കളായതും. വിനയനാണ് ചിത്രം സംവിധാനം ചെയ്തത്. ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലേക്ക് എങ്ങനെയാണ് ജയസൂര്യയെ കണ്ടെത്തിയതെന്ന് വിനയന്‍ മനസ് തുറക്കുകയാണ്.
നിരവധി ഹിറ്റ് ചിത്രങ്ങളും പരീക്ഷണ സിനിമകളും മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. ഒപ്പം നരവധി പുതുമുഖങ്ങള്‍ക്കും വിനയന്‍ അവസരം നല്‍കിയിട്ടുണ്ട്. നേരത്തെ ദിലീപിനെയായിരുന്നു ചിത്രത്തിലെ നായകനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ എഴുത്തുകാരനെ മാറ്റണമെന്നതടക്കമുള്ള ഡിമാന്റുകള്‍ ദിലീപ് മുന്നോട്ട് വച്ചു. സിനിമയുടെ ക്യാപ്റ്റന്‍ ഡയറക്ടറാണ് എന്ന് വിശ്വസിയ്ക്കുന്ന ഒരാളാണ് ഞാന്‍. ഡയറക്ടറെ ചോദ്യം ചെയ്യുന്ന നായകനെ ഞാന്‍ വിലമതിയ്ക്കില്ല. ദിലീപിന് നല്‍കിയ അഡ്വാന്‍സ് തിരികെ വാങ്ങിച്ച് ജയസൂര്യയെ നായകനാക്കുകയായിരുന്നുവെന്നും വിനയന്‍ പറയുന്നു.
തന്റെ ഏഴ് സിനിമകളില്‍ ദിലീപായിരുന്നു നായകന്‍. അയാള്‍ സൂപ്പര്‍ താരമായപ്പോള്‍ പിന്നെ ഡിമാന്റുകള്‍ വെയ്ക്കുവാന്‍ തുടങ്ങി. അയാളുടെ വഴിയ്ക്ക് പോകുവാന്‍ തനിയ്ക്കു താത്പര്യമില്ല. നല്ല പിള്ളയായി നടിച്ച് കുറെ അവാര്‍ഡുകള്‍ വാങ്ങാനും, ലോബിയുടെ ഭാഗമാകാനുമൊന്നും തനിയ്ക്കു താത്പര്യമില്ലെന്നും വിനയന്‍ വ്യക്തമാക്കുന്നു.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താന്‍ ദിലീപിന് അനുകൂലമായ നിലപാടെടുത്തു എന്ന വാര്‍ത്തകളേയും വിനയന്‍ നിഷേധിച്ചു. ഒപ്പം 'അത് തെറ്റായ വാര്‍ത്തയാണ്. ഞാനൊരിയ്ക്കിലും ഈ വിഷയത്തില്‍ ആരെയും പിന്തുണച്ച് സംസാരിച്ചിട്ടില്ല. സൂപ്പര്‍ താരങ്ങള്‍ക്കു പോലും എന്നോട് വിരോധം തോന്നാനുളള പ്രധാന കാരണക്കാരന്‍ ദിലീപാണ്.എങ്കിലും അയാള്‍ വീണ് കിടക്കുമ്ബോള്‍ ചവിട്ടാന്‍ ഞാന്‍ തയ്യാറല്ല. നടിയെ ആക്രമിയ്ക്കപ്പെട്ട വിഷയം വന്നപ്പോള്‍ എന്നെ ഒരുപാട് പേര്‍ ചര്‍ച്ചയ്ക്കു വിളിച്ചിരുന്നു. എന്നാല്‍ ഞാന്‍ അതില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിയിരുന്നു' വിനയന്‍ പറയുന്നു.