Latest News

വിജയകുമാറിന്റെ നിസ്സഹകരണം മൂലം സിനിമയുടെ തിരക്കഥയില്‍ മാറ്റം വരുത്തി; നടന്‍ മൂലം ആകാശം കടന്ന് സിനിമയ്ക്ക് സാമ്പത്തിക ബാധ്യത നേരിട്ടു; കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട് നടന്‍ നല്‍കിയ കേസ് തള്ളി; വിജയകുമാറിനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ സിദ്ധിഖ് കൊടിയത്തൂര്‍

Malayalilife
 വിജയകുമാറിന്റെ നിസ്സഹകരണം മൂലം സിനിമയുടെ തിരക്കഥയില്‍ മാറ്റം വരുത്തി; നടന്‍ മൂലം ആകാശം കടന്ന് സിനിമയ്ക്ക് സാമ്പത്തിക ബാധ്യത നേരിട്ടു; കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട് നടന്‍ നല്‍കിയ കേസ് തള്ളി; വിജയകുമാറിനെതിരെ ആരോപണങ്ങളുമായി സംവിധായകന്‍ സിദ്ധിഖ് കൊടിയത്തൂര്‍

ടന്‍ വിജയകുമാറിനെതിരെ ആരോപണവുമായി സംവിധായകന്‍ സിദ്ദിഖ് കൊടിയത്തൂര്‍. വിജയകുമാറിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് തന്റെ 'ആകാശം കടന്ന്' സിനിമയ്ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത നേരിടേണ്ടി വന്നുവെന്ന് സംവിധായകന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

മേയ് 20ന് റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോടതി ഇടപെടലും മറ്റുമായി നീണ്ടു പോവുകയായിരുന്നു. 15 ദിവസത്തെ ഷെഡ്യൂളില്‍ 11 ദിവസങ്ങള്‍ മാത്രമാണ് നടന്‍ വന്നത്. പിന്നീട് അദ്ദേഹം ഈ സിനിമയ്ക്കെതിരെ നിലകൊള്ളുകയായിരുന്നു എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്.

ഇതുകാരണം തിരക്കഥയില്‍ മാറ്റം വരുത്തേണ്ടി വന്നു. ചിത്രീകരണത്തിനും പ്രയാസം നേരിട്ടു. കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ട് മഞ്ചേരി കോടതിയില്‍ നടന്‍ നല്‍കിയ കേസ് തള്ളിപ്പോയെന്നും ഈ പശ്ചാത്തലത്തിലാണ് പ്രതികരിക്കുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

അതേസമയം, നടിയും വിജയകുമാറിന്റെ മകളുമായ അര്‍ഥന ബിനുവിന്റെ തുറന്നു പറച്ചിലോടെ നടനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വീട്ടിലേക്ക് ഗേറ്റ് ചാടിക്കടന്ന് വരുന്ന വീഡിയോ അര്‍ഥന പങ്കുവച്ചിരുന്നു. മരിക്കുന്നത് വരെ വിജയകുമാറിനെ താന്‍ അച്ഛന്‍ എന്ന് വിളിക്കില്ല എന്നും അര്‍ഥന പറഞ്ഞിരുന്നു.

നവാഗതനായ സിദ്ദിഖ് കൊടിയത്തൂര്‍ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ഭിന്നശേഷിക്കാരനായ ഒരു യുവാവിന്റേയും കുടുംബത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. ഭിന്നശേഷിക്കാരന്‍ ആയ അമല്‍ ഇഖ്ബാല്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

വിജയകുമാറിനെ കൂടാതെ ഇബ്രാഹിംകുട്ടി, മഖ്ബൂല്‍ സല്‍മാന്‍, ഷാഫി കൊല്ലം, കുളപ്പുള്ളി ലീല, പ്രിയ ശ്രീജിത്ത്, ഭുവനേശ്വരി ബിജു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.ഛായാഗ്രഹണം ലത്തീഫ് മാറഞ്ചേരി,. ഗാനരചന ഹംസ കയനിക്കര, അമീന്‍ കാരക്കുന്ന്. സംഗീതം മുഹ്‌സിന്‍ കുരിക്കള്‍,കെ പി നജ്മുദ്ദീന്‍.
 

director sidhique kodiyathur against actor vijayakumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES