Latest News

ദിലീപിന്റെയും മഞ്ജുവിന്റെയും കൈകള്‍ക്ക് ഒരേസമയം പരിക്ക്;ബാന്‍ഡ് എയ്ഡ് ധരിച്ച് താരങ്ങള്‍; താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച സജീവം

Malayalilife
 ദിലീപിന്റെയും മഞ്ജുവിന്റെയും കൈകള്‍ക്ക് ഒരേസമയം പരിക്ക്;ബാന്‍ഡ് എയ്ഡ് ധരിച്ച് താരങ്ങള്‍; താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച സജീവം

മലയാള സിനിമാ പ്രേമികളുടെ ഏറ്റവും ഇഷ്ടപ്പെട്ട താരദമ്പതികളായിരുന്നു ദിലീപും മഞ്ജുവാര്യരും. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു ദാമ്പത്യജീവിതം അവസാനിപ്പിക്കുവാനുള്ള ഇവരുടെ തീരുമാനം. ഇപ്പോള്‍ എട്ടു വര്‍ഷത്തോളം കഴിഞ്ഞു പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങിയിട്ട്. എങ്കിലും ഇവര്‍ തമ്മിലുള്ള പൊരുത്തം ഇപ്പോഴും വിട്ടു പോയിട്ടില്ലെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അല്‍പം രസകരമാണെങ്കിലും തെളിവു സഹിതം ചൂണ്ടിക്കാട്ടാവുന്നതാണ് ഈ പൊരുത്തം. കഴിഞ്ഞ ദിവസം യുകെയില്‍ വച്ചു നടന്ന അവാര്‍ഡ് നൈറ്റില്‍ മഞ്ജുവാര്യര്‍ എത്തിയത് ഇടംകൈയ്യില്‍ കറുത്ത ബാന്‍ഡേജ് ധരിച്ചാണ്. ഷൂട്ടിംഗിനിടെ സംഭവിച്ച പരിക്കിനെ തുടര്‍ന്നാണ് കൈക്ക് സപ്പോര്‍ട്ടായി ബാന്‍ഡേജ് ധരിച്ചത്. അതേസമയം, ദിലീപ് തന്റെ വലംകൈയ്യില്‍ ബാന്‍ഡേജ് ധരിച്ചാണ് ഒരു ഇന്റര്‍വ്യൂവില്‍ എത്തിയിരിക്കുന്നത്.

ദിലീപിനും ഷൂട്ടിംഗിനെ സംഭവിച്ച ചെറിയ പരിക്കിനെ തുടര്‍ന്നാണ് കയ്യില്‍ ബാന്‍ഡേജ് ഇട്ടത്. എന്തായാലും ഇരുവര്‍ക്കും ഒരേ സമയം കൈകളില്‍ തന്നെ പരിക്ക് പറ്റിയതും കയ്യില്‍ ഒരുപോലെ ബാന്‍ഡേജ് ഇട്ടതും വേര്‍പിരിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പൊരുത്തത്തിന്റെ തെളിവായാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. അല്ലെങ്കില്‍ പിന്നെ, രണ്ടാള്‍ക്കും ഒരേ സമയത്ത് ഒരുപോലെ സംഭവിക്കാന്‍ മറ്റു കാരണമൊന്നും ഇല്ലല്ലോ എന്നും ആരാധകര്‍ കമന്റുകള്‍ രേഖപ്പെടുത്തുന്നുണ്ട്.

17 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2015ലാണ് ദിലീപും മഞ്ജുവാര്യരും വേര്‍പിരിഞ്ഞത്. കോടതിയില്‍ മകള്‍ക്കും വേണ്ടിയും സ്വത്ത് അവകാശത്തിനു വേണ്ടി പോലും അവകാശം ഉന്നയിക്കാതെ സര്‍വ്വതും ദിലീപിന് വിട്ടുകൊടുത്തുകൊണ്ടാണ് മഞ്ജുവാര്യര്‍ ദിലീപില്‍ നിന്നും വിവാഹമോചിതയായത്. കൊച്ചിയിലെ കുടുംബകോടതിയില്‍ നിന്നും കണ്ണീരോടെ മഞ്ജു വാര്യര്‍ ഇറങ്ങിവന്നപ്പോള്‍ ചിരിച്ച മുഖത്തോടെയായിരുന്നു ദിലീപ് പുതിയ യാത്ര തുടങ്ങിയത്. മകള്‍ക്ക് അച്ഛനോടുള്ള ഇഷ്ടവും സ്നേഹവും എത്രയാണെന്ന് തനിക്കറിയാം. 15 വര്‍ഷക്കാലം നോക്കി വളര്‍ത്തിയത് മഞ്ജുവാണെങ്കിലും ഷൂട്ടിംഗ് കഴിഞ്ഞെത്തുന്ന ഇടവേളകളില്‍ ഓടിയെത്തുന്ന അച്ഛനെ ആയിരുന്നു മീനാക്ഷിയ്ക്ക് ഏറെയിഷ്ടം. അവളുടെ വാശികളും ഇഷ്ടങ്ങളും എല്ലാം മറ്റൊന്നും നോക്കാതെ സാധ്യമാക്കി കൊടുക്കുന്ന അച്ഛനൊപ്പം നില്‍ക്കാനായിരുന്നു മീനാക്ഷിയ്ക്കും ഇഷ്ടം. അതു മുന്നില്‍ കണ്ടു തന്നെയാണ് മകളെ അച്ഛനരികിലേക്ക് മഞ്ജു അയച്ചത്.

തൊട്ടടുത്ത വര്‍ഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചുവെങ്കിലും പുനര്‍വിവാഹമെന്ന കാര്യം വിദൂരതയില്‍ പോലും താന്‍ ചിന്തിക്കുന്നില്ലെന്ന് അടിവരയിട്ട് ഉറപ്പിച്ചാണ് മഞ്ജു മുന്നോട്ടു പോകുന്നത്. ദിലീപില്‍ നിന്നും വേര്‍പിരിഞ്ഞ് ഇറങ്ങുമ്പോള്‍ തന്റെ കൂടി അധ്വാനത്തില്‍ നേടിയെടുത്ത അവകാശമുള്ള സ്വത്തു പോലും തനിക്ക് വേണ്ടെന്നാണ് മഞ്ജു കോടതിയില്‍ എഴുതികൊടുത്തത്. സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. മഞ്ജുവിന് ഇനി ഒരു ജീവിതം ഇല്ലായെന്ന് വിലയിരുത്തിയവരെ ഞെട്ടിക്കുന്ന യാത്രയ്ക്കായിരുന്നു മഞ്ജു അവിടെ നിന്നും തുടക്കമിട്ടത്. 

ഇന്ന് സ്വന്തമായി വീടും ഫ്ളാറ്റും നിരവധി വാഹനങ്ങളും മഞ്ജുവിന് സ്വന്തമായുണ്ട്. മഞ്ജുവിന്റെ സാമ്പത്തിക കൃത്യതയായിരുന്നു ദിലീപിന്റെ ഏറ്റവും വലിയ സ്വത്ത്. ഒപ്പമുണ്ടായിരുന്ന 17 കൊല്ലവും ദിലീപിന്റെ സാമ്പത്തിക കാര്യങ്ങളും ബിസിനസുമെല്ലാം നോക്കിയിരുന്നത് മഞ്ജുവായിരുന്നു. എന്നാലിപ്പോള്‍ അധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ ഭൂരിഭാഗവും തന്റെ സേവിംഗ്സായി തന്നെ മാറ്റുകയാണ് മഞ്ജുവാര്യര്‍.


 

dileep and manju warriers hands injury

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES