Latest News

കല്യാൺ റാം - സംയുക്ത പീരിയോഡിക്ക് ക്രൈം ത്രില്ലർ ചിത്രം 'ഡെവിൾ'; നവംബർ 24ന് തീയേറ്ററുകളിൽ

Malayalilife
കല്യാൺ റാം - സംയുക്ത പീരിയോഡിക്ക് ക്രൈം ത്രില്ലർ ചിത്രം 'ഡെവിൾ'; നവംബർ 24ന് തീയേറ്ററുകളിൽ

സിനിമ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കുന്നതിൽ എപ്പോഴും മികച്ച് നിന്നിട്ടുള്ള താരമാണ് നന്ദമുരി കല്യാൺ റാം. 'ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിൽ സംയുക്ത നായികയായി എത്തുന്നു. വിരുപക്ഷ എന്ന ബ്ലോക്ബസ്റ്റർ ഹിറ്റിന് ശേഷം തെലുങ്കിൽ റിലീസ് ചെയ്യുന്ന സംയുക്തയുടെ ചിത്രം കൂടിയാണ് 'ഡെവിൾ'.

കുറച്ച് നാളുകൾക്ക് മുൻപ് റിലീസായ ചിത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. ഒരുപാട് പ്രതീക്ഷകളാണ് ആരാധകർക്ക് ഗ്ലിമ്പ്സ് വീഡിയോ സമ്മാനിച്ചത്. ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. ആരാധകരുടെ ആഗ്രഹം പോലെ ചിത്രത്തിന്റെ റിലീസ് തീയതി ഇന്ന് പ്രഖ്യാപിച്ചു. നവംബർ 24, 2023 ൽ ചിത്രം തീയേറ്ററുകളിലെത്തും. 

ആരെയും ഞെട്ടിക്കുന്ന പോസ്റ്ററിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഒരു നിഗൂഢമായ സത്യം പുറത്തുകൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രെട്ട് ഏജന്റായിട്ടാണ് കല്യാൺ റാം ചിത്രത്തിൽ എത്തുന്നത്. കഴിഞ്ഞ വർഷം ബിംബിസാര എന്ന ചിത്രത്തിലൂടെ തെലുഗ് ഇന്ഡസ്ട്രിയുടെ തന്നെ വലിയ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച കല്യാൺ അടുത്ത പ്രതീക്ഷയുണർത്തുന്ന ചിത്രവുമായി എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്.

ഹിന്ദിയിലും റിലീസാകുന്ന ചിത്രത്തിന്റെ ഹിന്ദി ഗ്ലിമ്പ്സ് വീഡിയോയും വൈറലായിരുന്നു. അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറിൽ ദേവാനഷ് നാമ, അഭിഷേക് നാമ എന്നിവർ നിർമിക്കുന്നു.

നവീൻ മേദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീകാന്ത് വിസ്സ ഒരുക്കുന്നു. മ്യുസിക്ക് - ഹർഷവർഥൻ രമേശ്വർ, ഛായാഗ്രഹണം - സൗന്ദർ രാജൻ, പ്രൊഡക്ഷൻ ഡിസൈനർ - ഗാന്ധി നടികുടികർ, എഡിറ്റർ - തമ്മി രാജു, പി ആർ ഒ - ശബരി.

Read more topics: # ഡെവിൾ
devil in theaters

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES