മുന്‍ തമിഴ് ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ ഇസൈവാണിയ്ക്കും സംവിധായകന്‍ പാ രഞ്ജിത്തിനുമെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം. പാ രഞ്ജിത്ത് സംഘടിപ്പിച്ച ദി കാസ്റ്റ്‌ലെസ്സ് കളേക്റ്റിവ് എന്ന പരുപാടിയില്‍ ഹിന്ദു ദൈവമായ അയ്യപ്പനെ അപകീര്‍ത്തിപ്പെടുത്തുന്ന ' ഐ ആം സോറി അയ്യപ്പ ' എന്ന ഗാനം ആലപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഹിന്ദു വലതുപക്ഷ ഗ്രൂപ്പ് പരാതിയുമായി എത്തിയിരിക്കുന്നത്. തമിഴ് നാട് ഹിന്ദു വലതുപക്ഷ ഗ്രൂപ്പ് പരാതിയും നല്കി കഴിഞ്ഞു.
പരാതിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെട്ട് കഴിഞ്ഞു. നിയമവിദഗ്ധരുമായി ആലോചിച്ചു നടപടിയെടുക്കുമെന്നു ദേവസ്വം മന്ത്രി പി.കെ.ശേഖര്‍ബാബു പറഞ്ഞു. ''മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിക്കുന്നത് അനുവദിക്കില്ല. എല്ലാവരെയും തുല്യമായി പരിഗണിക്കുന്നതാണു ഡിഎംകെ സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി വ്യക്തമാക്കി.
പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയില്‍ അയ്യപ്പനെ അവഹേളിച്ച് ഗാനം ആലപിച്ചെന്നും വികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് അയ്യപ്പ ഭക്തരുടെ കൂട്ടായ്മയാണു മേട്ടുപ്പാളയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കള്‍ചര്‍ സെന്റര്‍ സംഘടിപ്പിച്ച പരിപാടിയിലാണു ഗാനം ആലപിച്ചത്. സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ എന്താണു പ്രശ്‌നം.? എന്തിനാണ് അയിത്തം എന്നൊക്കെയാണ് 'ഐ ആം സോറി അയ്യപ്പാ' എന്നു തുടങ്ങുന്ന ഗാനത്തിലുള്ളത്.
ഇരുവര്‍ക്കുമെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ സൈബര്‍ അക്രമങ്ങളും നടക്കുന്നുണ്ട്. ഇസൈ വാണിയുടെ ഫോണ്‍ നമ്പര്‍ പ്രചരിപ്പിക്കുകയൂം , ഇവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുയും ചെയ്തു. ഇതില്‍ ഇസൈ വാണി ചെന്നൈ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.സൈബര്‍ ആക്രമണം നേരിടുന്നതായി ഇസൈവാണി ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
എന്നാല്‍ 2018ല്‍ നടന്ന പരിപാടിയിലായിരുന്നു ഇസൈവാണി ഈ ഗാനം ആലപിച്ചത്.ശബരിമല തീര്‍ത്ഥാടനം നടക്കുന്ന ഈ സമയത്തു തന്നെ ഇത്തരമൊരു കാര്യം വീണ്ടും വിവാദമാവുകയാണ്.2018ലായിരുന്നു ഐ ആം സോറി അയ്യപ്പാ എന്ന ഗാനം പുറത്തിറക്കിയത്. വിവിധ വേദികളില്‍ ഗാനം അവതരിപ്പിച്ചിട്ടുണ്ട്.