Latest News

വിജയ് യേശുദാസ്,  മീനാക്ഷി എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍;ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍''ഓഡിയോ പ്രകാശനം നടത്തി

Malayalilife
വിജയ് യേശുദാസ്,  മീനാക്ഷി എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍;ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍''ഓഡിയോ പ്രകാശനം നടത്തി

വിജയ് യേശുദാസ്,   മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാര്‍ത്ഥിനിയായചിന്മയി നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ''ക്ലാസ്സ് - ബൈ എ സോള്‍ജ്യര്‍'' എന്ന ചിത്രത്തിന്റെ ഓഡിയോ സി ഡി, നടനും ഗായകനുമായ വിജയ് യേശുദാസ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്  നല്കി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

എറണാകുളം ഐ എം എ ഹാളില്‍ വെച്ച് നടന്ന പ്രകാശന ചടങ്ങില്‍ചലച്ചിത്ര രംഗത്തെ പ്രമുഖരായ മേജര്‍ രവി, സഞ്ജു ശിവറാം,ദിവ്യാ പിള്ള,മീനാക്ഷി,സാബു കുരുവിള, ചിന്മയി നായര്‍,അഭിലാഷ് പിള്ള,അനില്‍ രാജ് തുടങ്ങിയ പ്രമുഖരു പങ്കെടുത്തു.ഈ ചിത്രത്തിലെ ആറ് ഗാനങ്ങള്‍ മാജിക് ഫ്രെയിംസ് മ്യൂസിക്ക്  വിപണിയിലെത്തിക്കുന്നു.

സാഫ്നത്ത് ഫ്നെയാ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിള,പ്രകാശ് കുരുവിള എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗായകനും നടനുമായ വിജയ് യേശുദാസ് സൈനിക നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്‍,സുധീര്‍,കലാഭവന്‍ പ്രജോദ്,ഗായത്രി വിജയലക്ഷ്മി,ഡോക്ടര്‍ പ്രമീളാദേവി,വിമല്‍ രാജ്,ഹരി പത്തനാപുരം, 
ബ്രിന്റാ ബെന്നി, ജിഫ്‌ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോന്‍ പാറയില്‍, അനുദേവ് ??കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമന്‍, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങിയവരാണ് മറ്റു  പ്രമുഖ താരങ്ങള്‍.

ളാക്കാട്ടൂര്‍ എം.ജി.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ ഹുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ് ചിന്മയി നായര്‍.അനില്‍ രാജ് തിരക്കഥ സംഭാഷണമെഴുതുന്നു. ബെന്നി ജോസഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്ടര്‍പ്രമീള ദേവി എന്നിവരുടെ വരികള്‍ക്ക് എസ് ആര്‍ സൂരജ് സംഗീതം പകരുന്നു. എഡിറ്റര്‍-റക്‌സ്ണ്‍ ജോസഫ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മന്‍സൂര്‍ അലി,കൗണ്‍സിലിംഗ് സ്‌ക്രിപ്റ്റ്-ഉഷ ചന്ദ്രന്‍ (ദുബൈ )കല-ത്യാഗു തവന്നൂര്‍,മേക്കപ്പ്-പ്രദീപ് രംഗന്‍,കോസ്റ്റ്യൂംസ്- സുകേഷ് താനൂര്‍,സ്റ്റില്‍സ്-പവിന്‍ തൃപ്രയാര്‍,ഡിസൈനര്‍- പ്രമേഷ് പ്രഭാകര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സുഹാസ് അശോകന്‍,
അസിസ്റ്റന്റ് ഡയറക്ടര്‍ - ഷാന്‍ അബ്ദുള്‍ വഹാബ്,അലീഷ ലെസ്സ്‌ലി റോസ്,പി ജിംഷാര്‍,ബി ജി എം - ബാലഗോപാല്‍, കൊറിയോഗ്രാഫി-പപ്പു വിഷ്ണു, വിഎഫ്എക്സ് - ജിനേഷ് ശശിധരന്‍,ആക്ഷന്‍-ബ്രൂസ് ലിരാജേഷ്,ഫിനാന്‍സ് കണ്‍ട്രോളര്‍-അഖില്‍ പരക്ക്യാടന്‍,ധന്യ അനില്‍,ക്യാമറ അസോസിയേറ്റ് - രതീഷ് രവി, പ്രൊഡക്ഷന്‍ മാനേജര്‍-പ്രശാന്ത് കോടനാട്,പി ആര്‍ ഒ-എ എസ് ദിനേശ്.

 

class by a soldier audio launch was held

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES