മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ക്രിസ്റ്റിയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ അവതരിപ്പിക്കുന്ന തോമസ് എന്ന കഥാപാത്രത്തിന്റെ ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്....
നവാഗതനായ ആല്‍വിന്‍ ഹെന്ററി സംവിധാനം ചെയ്യുന്ന ക്രിസ്റ്റി ബന്യാമനും ജി.ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് രചനനിര്‍വഹിക്കുന്നത്.തീരപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജോയ് മാത്യു, വിനീത് വിശ്വം ,രാജേഷ് മാധവന്‍, മുത്തുമണി, ജയഎസ്. കുറുപ്പ്, സ്മിനു സിജോ, മഞ്ജു പത്രോസ്, വീണ നായര്‍, എന്നിവരാണ് മറ്റ് താരങ്ങള്‍.
കഥയും സംവിധായകന്‍ ആല്‍വിന്‍ ഹെന്റി എഴുതുന്നു. ആനന്ദ് സി.ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. തമിഴ് സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം . റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നാളെ തിയേറ്ററില്‍ എത്തും.പി.ആര്‍.ഒ വാഴൂര്‍ ജോസ്.
ആടുജീവിതം, അക്കപ്പോരിന്റെ 20 നസ്രാണി വര്‍ഷങ്ങള്‍, അബീശഗിന്‍, അല്‍ അറേബ്യന്‍ നോവല്‍ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകള്‍, മഞ്ഞവെയില്‍ മരണങ്ങള്‍ തുടങ്ങിയ കൃതികളിലൂടെ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറിയ ബെന്യാമിന്‍ അഭിനയിക്കുന്ന 'ക്രിസ്റ്റി' ഫെബ്രുവരി 17-ന് തിയേറ്ററുകളിലെത്തും......