Latest News

സിനിമയില്‍ അഭിനയിക്കാന്‍ മുമ്പും അവസരം കിട്ടിയിട്ടുണ്ട്; എന്നാല്‍ അന്നൊന്നും തനിക്ക് അഭിനയിക്കാന്‍ ആഗ്രഹം തോന്നിയിരുന്നില്ല; ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം; സണ്ണി വെയ്ന്‍ അടുത്ത സുഹൃത്ത്; ആ വഴിക്കും എളുപ്പമാണ്; ചിന്താ ജെറോമിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 സിനിമയില്‍ അഭിനയിക്കാന്‍ മുമ്പും അവസരം കിട്ടിയിട്ടുണ്ട്; എന്നാല്‍ അന്നൊന്നും തനിക്ക് അഭിനയിക്കാന്‍ ആഗ്രഹം തോന്നിയിരുന്നില്ല; ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം; സണ്ണി വെയ്ന്‍ അടുത്ത സുഹൃത്ത്; ആ വഴിക്കും എളുപ്പമാണ്; ചിന്താ ജെറോമിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായ നടന്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിക്കാന്‍ ആ?ഗ്രഹമുണ്ടെന്ന് കാര്യം വെളിപ്പെടുത്തി ചിന്താ ജെറോം. ദുല്‍ഖറിന്റെ നായികയായി അഭിനയിക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹത്തിന്റെ ഏതെങ്കിലും സിനിമയില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും ചിന്താ ജെറോം വ്യക്തമാക്കി.

ദുല്‍ഖറിനോടൊപ്പം ഒരേ സിനിമയില്‍ അഭിനയിക്കണമെന്നത് മാത്രമാണ് തന്റെ ആഗ്രഹമെന്നും നായിക ആകണമെന്ന ഉദ്ദേശ്യമില്ലെന്നും ചിന്ത പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിന്ത മനസ് തുറന്നത്. സണ്ണിവെയ്‌നുമായി തനിക്ക് നല്ല സൗഹൃദബന്ധമാണുള്ളത്. സണ്ണിയുടെ അടുത്ത ഫ്രണ്ടാണല്ലോ ദുല്‍ഖര്‍. ആ വഴിയ്ക്കും എളുപ്പമാണ് ചിന്ത പറഞ്ഞു. മമ്മൂട്ടിയെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ദുല്‍ഖറിനെ ഇതുവരെ കണ്ടുമുട്ടാന്‍ സാധിച്ചിട്ടില്ലെന്നും ചിന്ത അഭിമുഖത്തില്‍ പറഞ്ഞു.

തനിക്ക് പ്രിയപ്പെട്ട നായികമാരെ കുറിച്ചും ചിന്താ ജെറോം മനസ്സ് തുറന്നു. 'ഓരോ ഘട്ടത്തിലും ഓരോ നായികമാരെയാണ് എനിക്ക് ഇഷ്ടം. ശോഭനയെ വളരെയധികം ഇഷ്ടമായിരുന്നു. മഞ്ജു വാര്യരെ ഇഷ്ടമാണ്. നിഖില വിമലിനെ ഇഷ്ടമാണ്. റീമ, പാര്‍വതിയെ ഒക്കെ ഇഷ്ടമാണ്. നിഖില അഭിമുഖങ്ങളില്‍ ഒക്കെ സംസാരിക്കുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ഞങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ട്', എന്നും ചിന്ത പറയുന്നു. ടൊവിനോ  യൂത്ത് കമ്മീഷന്റെ യൂത്ത് ഐക്കണ്‍ ആയിരുന്നു്. അതിന് മുന്‍പ് പൃഥ്വിരാജ് ആയിരുന്നു. ഇപ്പോള്‍ അത് ആസിഫ് അലിയാണ്. ഇവരുമായി നല്ല സൗഹൃദവും സുഹൃദ് ബന്ധവും ഉണ്ടെന്നും ചിന്ത കൂട്ടിച്ചേര്‍ത്തു.

അതേസമയം കിംഗ് ഓഫ് കൊത്തയുടെ മെഗാ ടീസര്‍ തരംഗമായതിനു പിന്നാലെ മുന്‍ റെക്കോര്‍ഡുകള്‍ പഴങ്കഥ ആക്കി മാറ്റുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. 12 മില്ല്യണ്‍ കാഴ്ചക്കാരെയാണ് അഭിലാഷ് ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ടീസര്‍ ഇത് വരെ നേടിയത്.

ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കിംഗ് ഓഫ് കൊത്ത ഓണത്തിന് റിലീസ് ചെയ്യും.
 

chintha jerome act with dulquer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES