Latest News

പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകളുമായി ബിജു മേനോന്‍; വൈറലായി താരത്തിന്റെ പുത്തന്‍ ചിത്രം

Malayalilife
പ്രിയതമയ്ക്ക് പിറന്നാള്‍ ആശംസകളുമായി ബിജു മേനോന്‍; വൈറലായി താരത്തിന്റെ പുത്തന്‍ ചിത്രം

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളാണ് ബിജുമേനോനും സംയുക്ത വര്‍മ്മയും. ഇവര്‍ ഒന്നിച്ച് പ്രത്യക്ഷപ്പെട്ട ചിത്രങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് ഇന്നും പ്രിയപ്പട്ടതാണ്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്‌ബോഴാണ് സംയുക്ത വിവാഹിതയാകുന്നത്. തുടര്‍ന്ന് സിനിമ വിട്ട് കുടുംബിനിയായി മാറുകയായിരുന്നു.ഇന്ന് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംയുക്ത വര്‍മയുടെ 41ാം പിറന്നാളാണ്. തന്റെ പ്രിയപ്പെട്ടവള്‍ക്ക് ഹൃദയ സ്പര്‍ശിയായ പിറന്നാള്‍ ആശംസ നേര്‍ന്ന് ബിജു മേനോന്‍ എത്തിയിട്ടുണ്ട്. 

സംയുക്തയുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ബിജു മേനോന്‍ ആശംസ നേര്‍ന്നത്. എന്റെ പ്രണയത്തിന് പിറന്നാള്‍ ആശംസകള്‍. ലവ് യൂ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. നടന്റെ പിറന്നാള്‍ ആശംസയ്‌ക്കൊപ്പം തന്നെ നടിയുടെ ചിത്രവും വൈറലായിട്ടുണ്ട്. സംയുക്തയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് ആരാധകരും സിനിമ ലോകവും രംഗത്തെത്തിയിട്ടുണ്ട് .ഒരുമിച്ച് അഭിനയിച്ച് കഴിഞ്ഞതിന് ശേഷമായാണ് ഞങ്ങള്‍ നല്ല കൂട്ടായതെന്നും താരങ്ങള്‍ പറഞ്ഞിരുന്നു.കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രണയത്തെ കുറിച്ച് താരങ്ങള്‍ വെളിപ്പെടുത്തിയത്. ഭാര്യയെന്ന നിലയില്‍ സംയുക്തയ്ക്ക് ബിജു പത്ത് മാര്‍ക്കാണ് കൊടുക്കുന്നത്.

തങ്ങളുടെ പ്രിയകൂട്ടുകാരികള്‍ക്ക് ആശംസകളുമായി എത്തുകയാണ് ഇപ്പോള്‍ സഹതാരങ്ങള്‍.  മഞ്ജുവാര്യര്‍, ഭാവന, ഗീതു മോഹന്‍ദാസ് തുടങ്ങി നിരവധി താരങ്ങളാണ് സംയുക്തയ്ക്ക് പിറന്നാള്‍ ആശംസിച്ച് എത്തിയിരിക്കുന്നത്. സിനിമയില്‍ സംയുക്തയുടെ അടുത്ത സുഹൃത്താണ് മഞ്ജു വാര്യര്‍. സിനിമയില്‍ തനിക്ക് അധികം സുഹൃത്തുക്കളില്ലെന്നും മഞ്ജു വാര്യരും ഭാവനയും ഗീതു മോഹന്‍ദാസുമൊക്കെയായി നല്ല കൂട്ടാണെന്നും താരം പറഞ്ഞിരുന്നു. അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ സംയുക്തയുടെ വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്.

biju menon wishes samyuktha varma on her birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക