പ്രതിശ്രുത വരനൊപ്പം പിറന്നാള്‍ ആഘോഷ വേദിയില്‍ മിന്നിത്തിളങ്ങി ഭാമ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും 

Malayalilife
 പ്രതിശ്രുത വരനൊപ്പം പിറന്നാള്‍ ആഘോഷ വേദിയില്‍ മിന്നിത്തിളങ്ങി ഭാമ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും 

ലയാളത്തിന്റെ പ്രിയനടി ഭാമയും പ്രതിശ്രുത വരനും തിളങ്ങിയ ഒരു പിറന്നാളാഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫാഷന്‍ ഡിസൈനര്‍ ആന്‍ ആന്‍സി ആന്റണിയുടെ പിറന്നാള്‍ ആഘോഷത്തിലാണ് നടി ഭാമയും പ്രതിശ്രുത വരന്‍ അരുണും തിളങ്ങിയത്.

ഇരുവരും ആദ്യമായാണ് വിവാഹം ഉറപ്പിച്ച ശേഷം ഒരു പൊതുവേദിയില്‍ ഒന്നിച്ച് എത്തുന്നത്. ജനുവരി ആദ്യത്തോടെയാണ് പിറന്നാളാഘോഷം നടന്നത്. സിനിമാസീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ടീമംഗങ്ങള്‍ മുതല്‍ വിനയ് ഫോര്‍ട്ട്, നൂറിന്‍ ഷെരീഫ്, ദുര്‍ഗ കൃഷ്ണ, അഞ്ജലി നായര്‍, സിനില്‍ സൈനുദ്ധീന്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഭാമ ചടങ്ങില്‍ ധരിച്ചിരുന്നത് നേവി ബ്ലൂവില്‍ ബീഡ്‌സ് വര്‍ക്ക് ചെയ്ത ചുരിദാറാണ്. ഭാമ തന്നെയായിരുന്നു ചടങ്ങിലെ പ്രധാന ആകര്‍ഷണമെന്ന് വീഡിയോ വ്യക്തമാക്കുന്നു. എല്ലാവരോടും ചിരിച്ച് സംസാരിച്ച് നടക്കുന്ന ഭാമയെ ആണ് വീഡിയോയില്‍ കാണാനാകുന്നത്. നിരവധി പേരാണ് പ്രതിശ്രുത വരന്‍ അരുണിനെ പരിചയപ്പെടാനും ഒപ്പം സെല്‍ഫിയെടുക്കാനും എത്തുന്നത്

Read more topics: # ഭാമ
bhama and wood bee viral pic

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES