Latest News

വീണ്ടും പുരസ്‌കാരത്തിളക്കവുമായി ബേസില്‍ ജോസഫ്; ഇത്തവണ സ്വന്തമാക്കിയത്  ഇന്‍സ്പയറിംഗ് ഫിലിം മേക്കര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ്; ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ച് താരം

Malayalilife
വീണ്ടും പുരസ്‌കാരത്തിളക്കവുമായി ബേസില്‍ ജോസഫ്; ഇത്തവണ സ്വന്തമാക്കിയത്  ഇന്‍സ്പയറിംഗ് ഫിലിം മേക്കര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ്; ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ച് താരം

ലയാളികളുടെ പ്രിയ സംവിധായകനും നടനുമാണ് ബേസില്‍ ജോസഫ്. വെള്ളിത്തിരയില്‍ എത്തി അധികകാലം ആയില്ലെങ്കിലും മലയാള സിനിമയില്‍ തന്റേതായൊരിടം ഇതിനോടകം സ്വന്തമാക്കാന്‍ ബേസിലിന് സാധിച്ചു. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം 'മിന്നല്‍ മുരളി' സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടാന്‍ ബേസിലിനായി. ഇപ്പോഴിതാ പുതിയ നേട്ടം സ്വന്തമാക്കിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബേസില്‍. 

ഹിന്ദുസ്ഥാന്‍ ടൈംസ് ഒടിടി പ്ലെ 'ചേഞ്ച് മേക്കേഴ്‌സ്' അവാര്‍ഡുകളില്‍ 'ഇന്‍സ്പയറിംഗ് ഫിലിം മേക്കര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് ആണ് ബേസില്‍ സ്വന്തമാക്കിയിരിക്കുന്നത്. നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റിനൊപ്പം റിഷഭ് ഷെട്ടിക്കും ജോജു ജോര്‍ജിനും മറ്റ് താരങ്ങള്‍ക്കും ഒപ്പമുള്ള ഫോട്ടോ ബേസില്‍ പങ്കുവച്ചു. നിരവധി പേരാണ് ബേസിലിന് ആശംസകളുമായി രംഗത്തെത്തുന്നത്. 

നേരത്തെ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിം?ഗ് യങ് പേഴ്‌സണ്‍ അവാര്‍ഡ് ബേസിലിന് ലഭിച്ചിരുന്നു. അമിതാഭ് ബച്ചന്‍, കപില്‍ ദേവ്, സച്ചിന്‍, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തര്‍ കരസ്ഥമാക്കിയ അവാര്‍ഡ് ആണ് ബേസില്‍ ജോസഫും സ്വന്തമാക്കിയത്. ഇതിനുപുറമെ 'മിന്നല്‍ മുരളി' എന്ന ചിത്രത്തിന് ഏഷ്യന്‍ അക്കാദമി ക്രിയേറ്റീവ് അവാര്‍ഡും ബേസിലിന് ലഭിച്ചിരുന്നു. ഏഷ്യ - പസഫിക് മേഖലയിലെ 16 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളില്‍ നിന്നാണ് ചിത്രം നേട്ടം സ്വന്തമാക്കിയത്.

അതേസമയം, 'കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രമാണ് ബേസിലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. നവാഗതനായ മുഹഷിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം പെരുന്നാള്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ് ചിത്രം നിര്‍മിക്കുന്നത്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹര്‍ഷദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിര്‍മ്മല്‍ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിന്‍, പാര്‍വതി കൃഷ്ണ, ഫറ ഷിബ്ല, തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു.

basil joseph wins inspiring filmmaker

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക