സീ കേരളത്തിലെ ഞാനും എന്റാളും എന്ന ഷോ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായി മാറിയിട്ടുണ്ട്. ജോണി ആന്റണിയും നിത്യാ ദാസും അടക്കം പങ്കെടുക്കുന്ന പരിപാടിയുടെ ഒരു പ്രേമോ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ബാലയും എലിസബത്തും ഷോയില്‍ അതിഥികളായെത്തിയതാണ് വീഡിയോയില്‍. പരിപാടിയുടെ ഗ്രാന്റ് ഫിനാലെയിലാണ് ബാലയും എലിസബത്തും അതിഥികളായി എത്തുന്നത്. ഞായറാഴ്ചയാണ് ഗ്രാന്റ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നത്.
ബാലയും എലിസബത്തും വരുന്ന എപ്പിസോഡ് കളര്‍ഫുള്‍ ആയിരിക്കുമെന്നാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നുണ്ട്. രസകരമായ വീഡിയോ ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. വീഡിയോയില്‍ ബാലയും എലിസബത്തും ചേര്‍ന്നൊരു ഗെയിം കളിക്കുന്നുണ്ട്. എലിസബത്തിന്റെ പക്കലുള്ള കാര്‍ഡിലെ താരം ആരെന്ന് ആംഗ്യഭാഷയിലൂടെ ബാല അവതരിപ്പിക്കുന്നതും അത് കണ്ടുപിടിക്കാന്‍ എലിസബത്ത് ശ്രമിക്കുന്നതുമാണ് ഗെയിം.
ബാലയോടും എലിസബത്തിനോടും വിവാഹത്തെ കുറിച്ചുള്ള സങ്കല്‍പ്പം എന്തായിരുന്നു എന്നാണ് ചോദിക്കുന്നത്. ഇതിന് ബാല നല്‍കിയ മറുപടി പെണ്ണിനാണ് ബലം കൂടുതല്‍ എന്നാണ്. എന്നാല്‍ ഇടനെ തന്നെ നിത്യ ദാസ് ഇടപെടുന്നതും അങ്ങനെ പറയരുതെന്ന് പറയുന്നതും കാണാം. പരസ്പര ധാരണയാണ് ദാമ്പത്യം എന്നാണ് നിത്യ ദാസ് പറയുന്നത്.
പിന്നാലെ ബാലയുടെ മുഖഭാവം മാറുന്നത് കാണാം. നമ്മളെ കളിയാക്കാനായി എന്തോ പറയുകയാണ് എന്നാണ് ബാല പറയുന്നത്. ഷോയുടെ പ്രമോയിലാണ് ഇത് എത്തിയത്. ബാലയും എലിസബത്തും രസകരമായ ഗെയിമുകളില്‍ പങ്കെടുക്കുന്നതും വീഡിയോയില്‍ കാണാം. കാര്‍ഡ് എടുത്ത് അതിലുള്ള താരത്തെ ആംഗ്യഭാഷയിലൂടെ അവതരിപ്പിക്കുകയും അത് കണ്ടുപിടിക്കുകയും ചെയ്യുന്നതുമാണ് ഗെയിം.
വീഡിയോയില്‍ എലിസബത്ത് എടുക്കുന്നത് ഉണ്ണി മുകുന്ദന്റെ ചിത്രമാണ്. ഉണ്ണി മുകുന്ദന്‍ ആണെന്ന് അറിയിക്കാന്‍ ബാല ശ്രമിക്കുന്നത് തങ്ങള്‍ ഒരു ബെല്‍റ്റ് ആണെന്നാണ് നല്‍കുന്ന ക്ലു. വൈറലായി മാറിയ 'നാന് ഉണ്ണിമുകുന്ദന്‍, അനൂപ് മേനോന്‍, പൃഥ്വിരാജ് ഞങ്ങളൊരു ബെല്‍റ്റ്' എന്ന ഡയലോഗ് ഓര്‍മ്മപ്പെടുത്തുകയാണ് ബാല.
പിന്നാലെ വില്ലനാണോ എന്ന് ചോദിക്കുമ്പോള്‍ ബാലയ്ക്ക് പകരം കലാഭവന്‍ ഷാജോണ്‍ ഇടയില്‍ കയറി മറുപടി പറയുന്നുണ്ട്. ഈയ്യടുത്ത് ബാലയെ സംബന്ധിച്ച് വില്ലനായി മാറിയിട്ടുണ്ട് എന്നാണ് കലാഭവന്‍ ഷാജോണ്‍ പറയുന്നത്.
പിന്നാലെ ബാലയോടും എലിസബത്തിനോടുമായി വിവാഹത്തെക്കുറിച്ചുള്ള സങ്കല്‍പ്പം എന്താണെന്നാണ് ചോദിക്കുന്നത്. ഇതിന് ബാല നല്‍കിയ മറുപടി പെണ്ണിനാണ് ബലം കൂടുതല്‍ എന്നാണ്.എന്നാല്‍ ഇടനെ തന്നെ നിത്യ ദാസ് ഇടപെടുന്നതും അങ്ങനെ പറയരുതെന്ന് പറയുന്നതും കാണാം. പരസ്പര ധാരണയാണ് ദാമ്പത്യം എന്നാണ് നിത്യ ദാസ് പറയുന്നത്. പിന്നാലെ ബാലയുടെ മുഖഭാവം മാറുന്നത് കാണാം. നമ്മളെ കളിയാക്കാനായി എന്തോ പറയുകയാണെന്നാണ് ബാല പറയുന്നത്. ഷോയിലെ വിധി കര്‍ത്താവില്‍ നിന്നുമുണ്ടായ ഈ പ്രതികരണത്തോട് ബാല എങ്ങനെ പ്രതികരിക്കുമെന്ന് ഞായറാഴ്ച കണ്ടറിയാം.
ഷഫീഖിന്റെ സന്തോഷം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രത്തിന്റെ നിര്‍മ്മാണവും അദ്ദേഹം തന്നെയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിച്ച തനിക്ക് ഉള്‍പ്പടെ പലര്‍ക്കും ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കിയില്ലെന്ന ആരോപണവുമായി ബാല രംഗത്തെത്തുകയായിരുന്നു. പക്ഷെ ബാലയുടെ ആരോപണങ്ങള്‍ ഉണ്ണി മുകുന്ദനും ചിത്രത്തിന്റെ സംവിധായകനും നിഷേധിക്കുകയായിരുന്നു. ബാലയ്ക്ക് പ്രതിഫലം നല്‍കിയതിന്റെ രേഖകളും ഉണ്ണി മുകുന്ദന്‍ പുറത്ത് വിട്ടിരുന്നു. പക്ഷെ ഉണ്ണി മുകുന്ദന്‍ പറയുന്നത് നുണയാണെന്നായിരുന്നു ബാലയുടെ വാദം. ബാലയ്ക്ക് പിന്തുണയുമായി ഭാര്യ എലിസബത്തും എത്തിയിരുന്നു. പ്രതിഫലം വാങ്ങാതെയാണ് തന്റെ സിനിമയില്‍ അഭിനയിച്ചതെന്ന ഉണ്ണി മുകുന്ദന്റെ വാദവും ബാല നിഷേധിച്ചിരുന്നു.