Latest News

ഒരിക്കല്‍ പിടിക്കപ്പെട്ടയാള്‍ മൊഴി കൊടുത്തിട്ട് എക്സൈസ് ഉദ്യോഗസ്ഥന്‍ പിന്തുടര്‍ന്നെത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പുറകെ; അന്ന് ആ വണ്ടി നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ല; ബാബുരാജിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
ഒരിക്കല്‍ പിടിക്കപ്പെട്ടയാള്‍ മൊഴി കൊടുത്തിട്ട് എക്സൈസ് ഉദ്യോഗസ്ഥന്‍ പിന്തുടര്‍ന്നെത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പുറകെ; അന്ന് ആ വണ്ടി നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ല; ബാബുരാജിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുമ്പോള്‍

ലയാള സിനിമാപ്രവര്‍ത്തകരുടെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള വിവാദം ചര്‍ച്ചയാകുന്നതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുമായി നടനും താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്. മുമ്പ് ഒരു വലിയ നടന്റെ വാഹനം എക്‌സൈസ് സംഘം ചേസ് ചെയ്ത വിവരമാണ് ബാബുരാജ് ഒരു അഭിമുഖത്തില്‍ പങ്കുവെച്ചത്. ഇതോടെ ഈ വിഷയത്തില്‍ ചര്‍ച്ച ഊര്‍ജ്ജിതമാവുകയാണ്.

ലഹരി ഉപയോഗിക്കുന്ന നടന്മാരുടെ ലിസ്റ്റ് പൊലീസിന്റെയും സംഘടനയുടെയും പക്കലുണ്ടെന്നും ലഹരി ഇടപാടുകാരില്‍ നിന്നാണ് ഇത്തരം താരങ്ങളുടെ പേരുകള്‍ പൊലീസിനു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 'ലഹരി ഉപയോഗം വര്‍ധിച്ചു വരികയാണ്. സിനിമാ രംഗത്തു മാത്രമല്ല എവിടെയും ഇപ്പോള്‍ ലഹരി നിറയുകയാണ്. സിനിമാ സംഘനകളുടെയും പൊലീസിന്റെയും കയ്യില്‍ ലഹരി ഉപയോഗിക്കുന്ന താരങ്ങളുടെ മുഴുവന്‍ ലിസ്റ്റും ഉണ്ട്. ലഹരി ഇടപാട് നടത്തി പിടിക്കപ്പെടുന്നവര്‍ ഇത് ആര്‍ക്കു വേണ്ടിയാണ് കൊണ്ടു പോകുന്നതെന്ന് കൃത്യമായി പൊലീസിനോടു പറയും. ഞങ്ങളുടെ 'അമ്മ'യുടെ ഓഫീസില്‍ ലിസ്റ്റ് ഉണ്ട്. ഞങ്ങള്‍ക്ക് അത് കൃത്യമായി അയച്ചു തരുന്നുമുണ്ട്'.

ഒരിക്കല്‍ ഇങ്ങനെ പിടിക്കപ്പെട്ടയാള്‍ മൊഴി കൊടുത്തിട്ട് ഒരു എക്സൈസ് ഉദ്യോഗസ്ഥന്‍ പിന്തുടര്‍ന്നെത്തിയത് ഒരു വലിയ നടന്റെ വണ്ടിയുടെ പുറകെയാണ്. അന്ന് ആ വണ്ടി നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ല. അതൊക്കെ നഗ്‌നമായ സത്യങ്ങളാണ്,' മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു.

പണ്ടൊക്കെ കുറച്ച് രഹസ്യമായാണ് ഇതൊക്കെ ചെയ്തു കൊണ്ടിരുന്നത്. ഒരു മറവ് ഉണ്ടായിരുന്നു. ഇപ്പോള്‍ ആ മറവ് മാറി, പരസ്യമായി ചെയ്യാന്‍ തുടങ്ങി. ഈ സിസ്റ്റം മാറണം, അല്ലാത്തതു കൊണ്ടാണ് 'അമ്മ'യില്‍ ഞങ്ങള്‍ക്ക് മിണ്ടാതെ ഇരിക്കേണ്ടി വരുന്നത്. ആരൊക്കെ ലഹരിമരുന്ന് ഉപയോഗിക്കുന്നു എന്നതിന്റെ മുഴുവന്‍ ലിസ്റ്റും 'അമ്മ'യിലുണ്ട്. വ്യക്തിപരമായി ഉപയോഗിക്കുമ്പോള്‍ പ്രശ്‌നമില്ല. ജോലി സ്ഥലത്ത് ഉപയോഗിക്കുമ്പോഴാണ് പ്രശ്നം. ജോലി കഴിഞ്ഞ് പോയി ഇഷ്ടം പോലെ ചെയ്യൂ', ബാബുരാജ് പറഞ്ഞു.

Read more topics: # ബാബുരാജ്
baburaj about drug cases

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക