സിഐഡി മൂസ, ചെസ്സ് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ വില്ലനാണ് ആശിഷ് വിദ്യാര്‍ത്ഥി. ഇക്കഴിഞ്ഞ മെയ്യില്‍ അറുപതാം വയസില്‍ താരം രണ്ടാമതും വിവാഹിതനായത് ഏറെ ശ്രദ്ധ നേടിയിരുന്നു.ഒപ്പം കടുത്ത സൈബര്‍ ആക്രമണം നേരിടുകയും ചെയ്തു.
ബ്രിട്ടീഷ് പൗരത്വമുള്ള കൊല്‍ക്കത്ത സ്വദേശി രൂപാലി ബറുവായെയാണ് ആശിഷ് വിവാഹം കഴിച്ചത്. ഇപ്പോളിതാ ഇരുവരും ഇന്ത്യോനേഷ്യയില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. ഒരുമയുടെ മഹത്വത്തില്‍ പ്രകാശിച്ചു എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
നിരവധി ആരാധകര്‍ ആശംസകളുമായി എത്തുന്നുണ്ടെങ്കിലും രൂക്ഷമായ സൈബര്‍ ആക്രമണവും നേരിടുന്നു. പണമുണ്ടെങ്കില്‍ എന്തും ചെയ്യാന്‍ പറ്റും, നിങ്ങള്‍ക്കൊക്കെ എന്തുമാകാം എന്നിങ്ങനെയാണ് കമന്റുകള്‍. നിരവധി അശ്‌ളീല കമന്റുകളും നിറയുന്നുണ്ട്.