കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ സിനിമയില്‍ ത്‌ന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിവുള്ള താരമാണ് അര്‍ജുന്‍ അശോകന്‍. നായക വേഷവും ക്യാരക്ടര്‍ വേഷവും ഒരേ പോലെ കൈകാര്യം ചെയ്യുന്ന താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ നേടുകയായിരുന്നു.നിവിന്‍ പോളി ചിത്രം തുറമുഖമാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അച്ഛന്‍ ഒരുപാട് ഉപദേശങ്ങള്‍ നല്‍കുന്ന ആളല്ലെന്നും ആകെ പറഞ്ഞത് താടി വെച്ചുള്ള ലുക്കിലും കൂടെ അഭിനയിക്കണെ എന്ന് മാത്രമാണെന്നും പറയുകയാണ് അര്‍ജുന്‍ അശോകന്‍. അത്രയും വര്‍ഷം താടി വെച്ച് അഭിനയിച്ചിട്ട് പിന്നീട് തടി വടിച്ചപ്പോള്‍ ആളുകള്‍ സ്വീകരിക്കുന്നില്ല. അതുകൊണ്ട് ആദ്യമേ എന്റെ അടുത്ത് പറഞ്ഞു എടാ നീ മാറി മാറി ലുക്ക് ചെയ്യണം. അടുപ്പിച്ച് കുറെ താടി പരിപാടി ചെയ്യരുതെന്ന് പറഞ്ഞു. അത് മാത്രമേ എനിക്ക് പറഞ്ഞു തന്നിട്ടുള്ളൂ. വേറെ ഒന്നും പറഞ്ഞ് തന്നിട്ടില്ല' എന്നാണ് അര്‍ജുന്‍ പറഞ്ഞത്.
ഇത് കൂടാതെ മിന്നല്‍ മുരളിയിലെ ഹരിശ്രീ അശോകന്റെ അഭിനയത്തെ കുറിച്ചും അര്‍ജുന്‍ സംസാരിക്കുന്നുണ്ട്.മിന്നല്‍ മുരളിയിലെ അച്ഛന്റെ അഭിനയം കണ്ടപ്പോള്‍ നല്ല സന്തോഷം തോന്നി. കുറെ കാലങ്ങള്‍ക്ക് ശേഷമാണല്ലോ അച്ഛന് അങ്ങനെയൊരു റോള്‍ കിട്ടുന്നത്. പിന്നെ അങ്ങനത്തെ ഒരു പടത്തില്‍ അച്ഛനെ പ്ലെയ്സ് ചെയ്തതിലും ഭയങ്കര സന്തോഷമുണ്ട്. കാരണം അച്ഛന്‍ കുറെ നാളായല്ലോ ഇങ്ങനത്തെ സിനിമകള്‍ ചെയ്തിട്ട്. അങ്ങനെ ഒരു ക്യാരക്ടര്‍ കൂടെ ആയപ്പോള്‍ ഭയങ്കര സന്തോഷമായി.
ഞാനും അച്ഛന്‍ ചെയ്ത സിനിമകളെ കുറിച്ച് അധികം ഡിസ്‌കസ് ചെയ്യാറില്ല. ഉപദേശങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടത്താറില്ല. ആ പടം കൊള്ളാം, നന്നായിട്ടുണ്ട്, നന്നായി ചെയ്തിട്ടുണ്ട് അതൊക്കെ അച്ഛന്‍ കറക്ട് ആയിട്ട് പറയാറുണ്ട്. ഞാനും അച്ഛാ പടം പൊളിച്ചിട്ടുണ്ട് എന്ന് പറയും,' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞ് നിര്‍ത്തി.
രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് അര്‍ജുന്‍ അശോകന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. നിവിന്‍ പോളിയാണ് ചിത്രത്തിലെ നായകന്‍. ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.