അര്‍ജുന്‍ റാംപാല്‍ വീണ്ടും അച്ഛനായി. അര്‍ജുനും കാമുകി ഗബ്രിയേല ഡിമെട്രിയാഡ്സിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു.നാലാം തവണയാണ് അര്‍ജുന്‍ റാംപാല്‍ അച്ഛനാകുന്നത്. സമൂഹ മാധ്യമത്തിലൂടെ താരം തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.
ഞാനും എന്റെ കുടുംബവും ഇന്ന് ഒരു സുന്ദരിയായ ആണ്‍കുഞ്ഞിനെ കൊണ്ട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. അമ്മയും മകനും സുഖമായിരിക്കുന്നു. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മികച്ച ടീമിന് നന്ദി. ഞങ്ങളിപ്പോള്‍ ചന്ദ്രനും മുകളിലാണ്. നിങ്ങളുടെ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി'. ഹലോ വേള്‍ഡ് എന്നെഴുതിയ ഒരു ചിത്രം പങ്കിട്ടു കൊണ്ട് അര്‍ജുന്‍ റാംപാല്‍ കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസയുമായെത്തുന്നത്.
അര്‍ജുന്‍ റാംപാലിന് മുന്‍ ഭാര്യയില്‍ മഹിക, മൈറ എന്നീ രണ്ട് പെണ്‍കുട്ടികളുണ്ട്. കാമുകി ഗബ്രിയേലയുടെയും റാംപാലിന്റെയും ആദ്യത്തെ മകന്റെ പേര് അരിക് എന്നാണ്.ദക്ഷിണാഫ്രിക്കന്‍ മോഡലും ഫാഷന്‍ സംരംഭകയുമായ ഗബ്രിയേലയെ 2018ലാണ് അര്‍ജുന്‍ റാംപാല്‍ കണ്ടുമുട്ടിയത്..