വി എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന അര്ജുന് അശോകന് നായകനായി എത്തുന്ന പുതിയ ചിത്രം 'ഓള'ത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വിഎസ് അഭിലാഷിനൊപ്പം നടി ലെനയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേറിട്ട വേഷപ്പകര്‍ച്ചയിലുള്ള അര്‍ജുന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത്.
ജീവിതവും ഫാന്റസിയും ഇടകലര്‍ത്തി സസ്പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രമെന്ന് പോസ്റ്റര്‍ വ്യക്തമാക്കുന്നു. നടി ലെന ആദ്യമായി രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ്. സംവിധായകന് വി.എസ്. അഭിലാഷും തിരക്കഥാ പങ്കാളിയാണ്.
ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍, പൗളി വത്സന് എന്നിവരാണ് മറ്റു താരങ്ങള്‍. ഛായാഗ്രഹണം നീരജ് രവി, അഹ്തര്‍, എഡിറ്റര്‍ ഷംജിത് മുഹമ്മദ്. പുനത്തില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഫല്‍ പുനത്തില്‍ ആണ് നിര്‍മ്മാണം.