Latest News

ചാന്തുപൊട്ട് സിനിമ എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തില്‍ വരുത്തിവച്ചത് ആക്ഷേപവും അപമാനവും വ്യക്തിഹത്യയും; ചാന്തുപൊട്ട് ,രാധ എന്നീ വിളികള്‍ കൊണ്ട് സംമ്പുഷ്ടമായിരുന്നു എന്റെയും ബാല്യം; അതുകൊണ്ട് ആദ്യമായി കാണുമ്പോള്‍ ലാലു ചേട്ടനോട് സംസാരിക്കാന്‍ പോലും താല്‍പ്പര്യം ഇല്ലായിരുന്നു; വൈറലായി അഞ്ജലി അമീറിന്റെ കുറിപ്പ്

Malayalilife
topbanner
ചാന്തുപൊട്ട് സിനിമ എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തില്‍ വരുത്തിവച്ചത് ആക്ഷേപവും അപമാനവും വ്യക്തിഹത്യയും; ചാന്തുപൊട്ട് ,രാധ എന്നീ വിളികള്‍ കൊണ്ട് സംമ്പുഷ്ടമായിരുന്നു എന്റെയും ബാല്യം; അതുകൊണ്ട് ആദ്യമായി കാണുമ്പോള്‍ ലാലു ചേട്ടനോട് സംസാരിക്കാന്‍ പോലും താല്‍പ്പര്യം ഇല്ലായിരുന്നു; വൈറലായി അഞ്ജലി അമീറിന്റെ കുറിപ്പ്

ലാല്‍ ജോസ് ഒരുക്കിയ ചാന്ത്പൊട്ട് സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ ചില വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.സിനിമയെ കുറിച്ചുള്ള പാര്‍വതിയുടെ അഭിപ്രായമായിരുന്നു ചര്‍ച്ചയ്ക്ക് വഴിവച്ചത്. സിനിമ പുറത്തിറങ്ങി കാലങ്ങള്‍ക്ക് ശേഷം പാര്‍വതി ഒരാളോട് ചാന്ത് പൊട്ടിന്റെ പേരില്‍ മാപ്പ് പറഞ്ഞതും ഇതിന് ലാല്‍ജോസ് നല്കിയ മറുപടിയുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ വിവാദത്തില്‍  പ്രതികരിച്ച് നടിയും മോഡലുമായ അഞ്ജലി അമീര്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ െൈവറലാകുന്നത്.

 'ചാന്ത്പൊട്ട്' എന്ന സിനിമയെ കുറിച്ച് അടുത്തിടെ നടന്ന ചില ചര്‍ച്ചകള്‍ കാണാനിടയായതുമൂലമാണ് താനിത് പറയുന്നതെന്ന് കുറിച്ചുകൊണ്ടാണ് അഞ്ജലിയുടെ കുറിപ്പ് ആരംഭിക്കുന്നത്.

അഞ്ജലി അമീറിന്റെ കുറിപ്പ് വായിക്കാം

ഈ ഇടയായി ലാല്‍ ജോസ് സാറിന്റെ ഒരു സിനിമയായ ചാന്തുപൊട്ട് എന്ന സിനിമയെ കുറിച്ച് നടന്ന ചര്‍ച്ച കാണാനിടയായി. ഞാന്‍ ആദ്യമായി ലാല്‍ ജോസ് സാറിനെ കാണുമ്പോള്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും എനിക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. കാരണം ആ ഒരൊറ്റ സിനിമ, എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തില്‍ വരുത്തിവച്ച ആക്ഷേപവും അപമാനവും വ്യക്തിഹത്യയുമാണ്. അത്രത്തോളം ' ചാന്തുപൊട്ട് ,രാധ എന്നീ വിളികള്‍ കൊണ്ട് സംമ്പുഷ്ടമായിരുന്നു എന്റെയും ബാല്യം.

അങ്ങനെ എന്റെ പരിഭവങ്ങള്‍ അദ്ദേഹത്തോട് പങ്കുവച്ചപ്പോള്‍ അദ്ധേഹം പറഞ്ഞത്, ദിലീപേട്ടന്‍ അവതരിപ്പിച്ച ആ കാരക്ടര്‍ ഒരു 'ട്രാന്‍സ്ജെന്‍ഡറോ 'ഗേയോ ' അല്ല മറിച്ച് വീട്ടുകാരുടെ ഒരു പെണ്‍കുട്ടി വേണമെന്ന ആഗ്രഹത്തില്‍ തങ്ങള്‍ക്ക് ജനിച്ച മകനെ സ്ത്രീയെപ്പോലെ വളര്‍ത്തിയതു കൊണ്ടും ഡാന്‍സ് പടിപ്പിച്ചതു കൊണ്ടുമുള്ള സ്ത്രൈണതയാണെന്നാണ്....

ഇതല്ലാതെ ജെന്‍ഡര്‍ പരമായും sexuality ക്കും ഒരു പ്രശ്നവും ഉള്ള വ്യക്തിയായിരുന്നില്ല .... ഇതു മനസ്സില്ലാക്കാതെ ഞങ്ങളെപ്പോലെയുള്ളവരെ ഇതും പറഞ്ഞ് ആക്ഷേപിച്ചവരല്ലെ വിഡ്ഢികള്‍ ... ആദ്യമൊന്നു ഈ സിനിമയിലെ അക്ഷേപഹാസ്യം എനിക്കാസ്വദിക്കാന്‍ പറ്റിയില്ലെങ്കിലും എന്തോ ഇപ്പോ ലാല്‍ ജോസ് സാറിനോട് സംസാരിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഈ സിനിമ ഇഷ്ടമായി. അദ്ദേഹം അവസാനം എന്നോട് പറഞ്ഞത് എന്റെ സിനിമ കൊണ്ട് വല്ല വിഷമവും ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് ഈ ഒരൊറ്റ വാക്കുകൊണ്ട്, ഇന്ന് ലാലുവങ്കിള്‍ എനിക്കേറെ പ്രിയപ്പെട്ടവരില്‍ ഒരാളാണ്.'-അഞ്ജലി പറഞ്ഞു.

ചാന്ത് പൊട്ട് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ അവഹേളിക്കുന്ന സിനിമയെന്ന വിമര്‍ശനത്തോടാണ് ലാല്‍ ജോസ് പ്രതികരിച്ചിരുന്നു.'ചാന്ത് പൊട്ടിന്റെ പേരില്‍ എന്നെ കടിച്ചുകീറാന്‍ വന്നവരൊന്നും അറിയാത്ത കാര്യം ചാന്ത് പൊട്ടിലെ രാധ എന്ന രാധാകൃഷ്ന്‍ പുരുഷനാണ്. അവന്റെ ജെന്‍ഡറിനെക്കുറിച്ച് യാതൊരു സംശയവുമില്ല. അവന്‍ ആ സിനിമയില്‍ ഒരു പെണ്‍കുട്ടിയെ ആണ് പ്രണയിക്കുന്നത്, അവനൊരു കുട്ടി പിറക്കുന്നുണ്ട്. രാധാകൃഷ്ണന് ആകെയുണ്ടായിരുന്നത് പെരുമാറ്റത്തിലെ സ്ത്രൈണതയാണ്, അത് വളര്‍ന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ്'; ലാല്‍ ജോസ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

anjali ameer fb post about lal jose chandhupott

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES