ബാലതാരമായി തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികമാരുടെ നിരയിലേക്കെത്തുമെന്ന് പ്രേക്ഷകര്‍ വിലയിരുത്തുന്ന നടിയാണ് അനിഖ സുരേന്ദ്രന്‍. സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെയും മമ്ത മോഹന്‍ദാസിന്റെയും മകളായി സിനിമയിലെത്തിയ അനിഖ വളരെ പെട്ടെന്നാണ് താരമായത്
സോഷ്യല്‍ മീഡിയയിലും സജീവമായ അനിഖ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്,ഗ്ലാമറസ് ലുക്കിലാണ് താരം. ഒഫ് വൈറ്റ് നിറത്തിലുള്ള സ്ട്രാപ്പ്‌ലെസ് ടോപ്പും സ്‌കര്‍ട്ടും അണിഞ്ഞാണ് അനിഖ എത്തിയിരിക്കുന്നത്.. വസ്ത്രത്തിനൊപ്പം പെയറായി സില്‍വര്‍ ആഭരണങ്ങളും അനിഖ അണിഞ്ഞിട്ടുണ്ട്. ജിക്‌സണ്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഫെമി ആന്റണിയാണ് മേക്കപ്പ്,?. പുതിയ ലുക്കില്‍ അനിഖ അതിസുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍.
മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാ മൂംബയില്‍ ചെറിയ സീനില്‍ അഭിനയിച്ച് മലയാളത്തില്‍ അരങ്ങേറിയ അനിഖ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഫോര്‍ ഫ്രണ്ട്‌സ്, ബാവൂട്ടിയുടെ നാമത്തില്‍,അഞ്ചു സുന്ദരികള്‍, നയന, ഒന്നും മിണ്ടാതെ,? ഭാസ്തര്‍ ദ റാസ്‌കല്‍, നാനും റൗഡി താന്‍, ദ ഗ്രേറ്റ് ഫാദര്‍, വിശ്വാസം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. തെലുങ്ക് ചിത്രം ബുട്ട ബൊമ്മ, മലയാളത്തില്‍ ഓ മൈ ഡാര്‍ലിംഗ് എന്നിീ ചിത്രങ്ങളിലൂടെ നായികാ വേഷത്തിലും അനിഖ എത്തി.