Latest News

അങ്കമാലി ഡയറീസ് താരം ആന്റണി വര്‍ഗ്ഗീസിന്റെ അനിയത്തിക്ക് വിവാഹം; ചടങ്ങിലെത്തി താരങ്ങളും

Malayalilife
 അങ്കമാലി ഡയറീസ് താരം ആന്റണി വര്‍ഗ്ഗീസിന്റെ അനിയത്തിക്ക് വിവാഹം; ചടങ്ങിലെത്തി താരങ്ങളും

ങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയെത്തി കഥാപാത്രത്തിന്റെ പേര് തന്നെ സ്വന്തം വിളിപ്പേരായി മാറിയ താരമാണ് പെപ്പേ എന്ന ആന്റണി വര്‍ഗ്ഗീസ്. ശേഷം സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരത്തിന്റേതായി ഈ വര്‍ഷം ഒട്ടനവധി സിനിമകളാണ് ഒരുങ്ങുന്നത്. ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം, മേരി ജാന്‍, ദേവ് ഫക്കീര്‍ എന്നിങ്ങനെ നിരവധി സിനിമകള്‍ ഇതിനകം താരത്തിന്റേതായി അനൗണ്‍സ് ചെയ്തിട്ടുണ്ട്.

നടന്‍ ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വിവാഹിതയായി. എളവൂര്‍ സ്വദേശി ജിപ്‌സണ്‍ ആണ് വരന്‍. എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

'ഞങ്ങളുടെ കുടുംബം വലുതായി, ഡാര്‍ലിങ് സഹോദരിക്ക് എല്ലാ സന്തോഷവും സ്‌നേഹവും ആശംസിക്കുന്നു', അഞ്ജുവിനും ജിപ്‌സണും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ച് പെപ്പെ കുറിച്ചു.ജനുവരി 16ന് കരയാംപറമ്പ് സെന്റ് ജോസഫ് പള്ളിയില്‍ വച്ചായിരുന്നു അഞ്ജലിയുടെയും ജിപ്‌സന്റെയും മനസ്സമ്മത ചടങ്ങ്. ടൊവിനോ, ഐ.എം. വിജയന്‍, അപ്പാനി ശരത്ത്, ടിറ്റോ വില്‍സണ്‍, കിച്ചു ടെല്ലസ്, ധ്രുവ്, സാബുമോന്‍ തുടങ്ങിയ താരങ്ങള്‍ അന്ന് ചടങ്ങിനെത്തിയിരുന്നു.

angamali diaries antony varghese sister marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES