ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ അമല പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം ആടൈയുടെ റിലിസിന് ശേഷം പോണ്ടിച്ചേരിയില്‍ അവധിയാഘോഷത്തിലാണ് നടി അമലാ പോള്‍. സോഷ്യല്‍മീഡിയയില്‍ സജീവമായ നടി അമല തന്റെ അവധിക്കാല വിനോദങ്ങള്‍ പങ്ക് വച്ചതാണ് വൈറലാകുന്നത്.
നീല സ്വിം സ്യൂട്ടില്‍ സാഹസികത നിറഞ്ഞ ചിത്രാണ് നടിയുടെ വൈറലായി മാറിയത്.. താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. സ്വിം സ്യൂട്ടില്‍ ഒരു പാറക്കെട്ടിന് മുകളിലേക്ക് വലിഞ്ഞു കയറുന്നതായ ചിത്രങ്ങളാണ് അമല പങ്കുവെച്ചിരിക്കുന്നത്.
എന്നെ തളര്‍ത്തുന്ന എല്ലാ കാര്യങ്ങളും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി താരം കുറിച്ചിരിക്കുന്നത്. ആടൈ എന്ന ചിത്രത്തില്‍ നഗ്‌നയായി പ്രത്യക്ഷപ്പെട്ടതോടെ അമലക്കെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പാറയിടുക്കില്‍ നിന്നും തടാകത്തിലേക്ക് ചാടാനുള്ള പോസിലുള്ളതാണ് ഒന്ന്. എവരിതിങ് ദാറ്റ് കില്‍സ് മി മേക്‌സ് മീ ഫീല്‍ എലൈവ് എന്ന് നടി അടിക്കുറിപ്പായി ചേര്‍ക്കുന്നു. ചിത്രത്തിന് ഇതുവരെ 75,000 ലേറെ ലൈക്കുകളാണ് ലഭിച്ചത്. ബോളിവുഡ് നടന്‍ ആശിഷ് വിദ്യാര്‍ത്ഥിക്കൊപ്പം അതോ അന്ത പറവൈ പോലെ എന്നതാണ് അമല പോളിന്റെ അടുത്ത ചിത്രം. മലയാളത്തില്‍ പ്രഥ്വിരാജ്-ബ്ലെസ്സി ചിത്രമായ ആടുജീവിതത്തിലും അമല പോള്‍ വേഷമിടുന്നുണ്ട്