കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജിന്റേയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയുടെ പിറന്നാള്‍. വര്‍ഷത്തിലൊരിക്കല്‍ മാത്രം മകളുടെ ഒരു ചിത്രം പങ്കുവയ്ക്കുന്നവരാണ് ഇരുവരം. ഇത്തവണയും അതിനു മാറ്റം വന്നില്ല. താര പുത്രിക്ക് ആശംശയറിയിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ ദുല്‍ഖറിന്റെ മകള്‍ മറിയം അല്ലിയ്ക്കു നല്‍കിയ പിറന്നാള്‍ സമ്മാനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിച്ചത്.
മഴവില്ലിന്റെ നിറങ്ങളില്‍ 'ഹാപ്പി ബര്‍ത്ഡേ അല്ലി 'എന്നെഴുതിയ കേക്ക് ആണ് മറിയം സമ്മാനമായി നല്‍കിയത്. കേക്കിന്റെ ചിത്രം അത് തയാറാക്കിയ ബേക്കര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഫോര്‍ അല്ലി ഫ്രം മേരി 'എന്നും ഇത്തരമൊരു ഓര്‍ഡര്‍ നല്‍കിയതിന് ദുല്‍ഖറിന്റെ ഭാര്യയായ അമാലിന് നന്ദിയും സൂചിപ്പിച്ചിരുന്നു. അതിമനോഹരവും ഏറെ രുചികരവുമായ കേക്ക് എന്നാണ് സുപ്രിയ ചിത്രത്തിന് താഴെ കമന്റായി എഴുതിയത്.