പുകയില ഉത്പന്നങ്ങളുടെ ബ്രാന്‍ഡായി താന്‍ ഇനി ഉണ്ടാകില്ലെന്നും അത്തരം പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നും ആരാധകര്‍ക്ക് വാക്ക് നല്‍കിയ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ വീണ്ടും പരസ്യത്തില്‍. പുകയില ഉത്പന്ന ബ്രാന്‍ഡായ വിമലിന്റെ പുതിയ പരസ്യത്തിലാണ് അക്ഷയ് കുമാര്‍ അഭിനയിച്ചിരിക്കുന്നത്. അക്ഷയ് കുമാറിനൊപ്പം ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാനും അജയ് ദേവ്ഗണും പരസ്യ ചിത്രത്തിലുണ്ട്.
മുന്‍പ് മൂവരും ഒരുമിച്ചെത്തിയ വിമല്‍ പാന്‍ മസാലയുടെ പരസ്യം വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് താന്‍ ഇനി പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് ആരാധകര്‍ക്ക് അക്ഷയ് ഉറപ്പ് നല്‍കിയത്. എന്നാല്‍, കൊടുത്ത വാക്ക് പാലിക്കാത്തതിനാല്‍ നടന്‍ ഇപ്പോള്‍ കടുത്ത വിമര്‍ശനങ്ങളാണ് ആരാധകരില്‍ നിന്ന് നേരിടുന്നത്.
ഷാരൂഖ് ഖാന്റെ ഇന്‍സ്റ്റഗ്രാമിലെ ഫാന്‍സ് പേജിലാണ് പുതിയ പരസ്യം പോസ്റ്റ് ചെയ്തത്. നടിയും മോഡലുമായ സൗന്ദര്യ ശര്‍മ്മയും പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്. അജയ് ദേവ?ഗണ്‍ പാന്‍ മസാല കഴിക്കുന്നതായും പരസ്യത്തില്‍ കാണാം. പണത്തിന് വേണ്ടി യുവാക്കളെ പുകയില ഉത്പന്നങ്ങള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്ന പരസ്യങ്ങളാണോ പ്രചരിപ്പിക്കുന്നത് എന്നാണ് ആരാധകരുടെ വിമര്‍ശനം. എന്നാല്‍, വിമല്‍ എന്ന കമ്പനി പുറത്തിറക്കിയ പുതിയ 'ബീറ്റില്‍നട്ട്' (അടയ്ക്ക) ആകാം ഉത്പന്നമെന്നും കമന്റുകളുണ്ട്.