Latest News

എല്ലാ സ്ത്രീകളുടെയും ജീവിതത്തില്‍ അനാവശ്യമായ സ്പര്‍ശനം ഉണ്ടായിട്ടുണ്ടാവും; ചെറുപ്പത്തില്‍ എനിക്കും ഉണ്ടായി  ഇത്തരം അനുഭവം;  ഇപ്പോഴും നമ്മളതിലൂടെ കടന്ന് പോവുന്നു; എന്നാലിപ്പോള്‍ ഞാന്‍ പ്രതികരിക്കും; ഐശ്വര്യ ലക്ഷ്മിയുടെ തുറന്ന് പറച്ചില്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
എല്ലാ സ്ത്രീകളുടെയും ജീവിതത്തില്‍ അനാവശ്യമായ സ്പര്‍ശനം ഉണ്ടായിട്ടുണ്ടാവും; ചെറുപ്പത്തില്‍ എനിക്കും ഉണ്ടായി  ഇത്തരം അനുഭവം;  ഇപ്പോഴും നമ്മളതിലൂടെ കടന്ന് പോവുന്നു; എന്നാലിപ്പോള്‍ ഞാന്‍ പ്രതികരിക്കും; ഐശ്വര്യ ലക്ഷ്മിയുടെ തുറന്ന് പറച്ചില്‍ ചര്‍ച്ചയാകുമ്പോള്‍

ട്ടേറെ സിനിമകളിലൂടെ ഏവരുടെയും മനസ്സ് കീഴടക്കിയ പ്രിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. നടി കോ പ്രൊഡ്യൂസ് ചെയ്യുകയും അഭിനയിക്കുകയും ചെയ്ത ഗാര്‍ഗി എന്ന സിനിമയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് തന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞത്. 

എല്ലാ സ്ത്രീകളുടെയും ജീവിതത്തില്‍ അനാവശ്യമായ സ്പര്‍ശനം ഉണ്ടായിട്ടുണ്ടാവും. ചെറുപ്പത്തില്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ഇങ്ങനെ ഒരു സംഭവം എനിക്കും ഉണ്ടായി. അനാവശ്യമായ തൊടല്‍ ഇപ്പോഴും ഒരു പ്രശ്‌നമാണ്. ഇപ്പോഴും നമ്മളതിലൂടെ കടന്ന് പോവുന്നു. കോയമ്പത്തൂരില്‍ വെച്ച് പ്രൊമോഷന്‍ നടന്നപ്പോഴും അങ്ങനെ സംഭവിച്ചു. ഇപ്പോള്‍ ഞാനങ്ങനെ എന്തെങ്കിലും വന്നാല്‍ പ്രതികരിക്കും. ചെറിയ വയസ്സില്‍ നമുക്ക് അറിയില്ല. അന്ന് ഗുരുവായൂര്‍ അമ്പലത്തില്‍ ഞാന്‍ മഞ്ഞയില്‍ സ്‌ട്രോബറി പ്രിന്റുകള്‍ ഉള്ള ഉടുപ്പായിരുന്നു ഞാന്‍ ധരിച്ചത്' 

ഈ സാഹചര്യം മാറുമോ എന്ന് എനിക്കറിയില്ല. പക്ഷെ ഇത്തരം സിനിമകള്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോവുന്നവരുടെ മാനസിക സംഘര്‍ഷങ്ങള്‍ ചര്‍ച്ചയാവണം. ഇപ്പോള്‍ ഞാന്‍ കൂടുതലായും ധരിക്കുന്ന കളര്‍ മഞ്ഞയാണ്. എന്നോ ഞാനാ സംഭവത്തെ ഓവര്‍കം ചെയ്തതാണ്. പക്ഷെ മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ചാല്‍ മോശമായെന്തെങ്കിലും നടക്കുമെന്ന് ഞാന്‍ കരുതിയിരുന്നു, ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

കുമാരിയാണ് മലയാളത്തില്‍ ഒടുവില്‍ റിലീസ് ചെയ്ത മലയാ സിനിമ. ഐശ്വര്യയെക്കൂടാതെ ഷൈന്‍ ടോം ചാക്കോ, സ്വാസിക, തന്‍വി, ശ്രുതി മേനോന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിര്‍മല്‍ സഹദേവ് ആണ് കുമാരിയുടെ സംവിധായകന്‍. ഏറെ നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ വരുന്ന മികച്ച ഹൊറര്‍ സിനിമ ആണ് കുമാരി എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
 

aishwarya lekshmi reveals bad touch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES